CinemaKollywoodLatest NewsWOODs

പടു കൂറ്റൻ സെറ്റ്, ഒരേ സമയം നൃത്തം ചെയ്യുക നൂറിലേറെ നർത്തകർ: ലിയോയിലെ വിജയുടെ ഇൻട്രോ സോങ് ചിത്രീകരണം തുടങ്ങി

അനിരുദ്ധാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്

ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന വിജയ് നായകനാകുന്ന ലോകേഷ് സംവിധാനം ചെയ്യുന്ന ലിയോയുടെ രണ്ടാം ഷെഡ്യൂൾ ചെന്നൈയിൽ പുരോഗമിക്കുകയാണ്.

ചിത്രത്തിലെ വിജയ്‌യുടെ ഇൻട്രോ സോങ്ങിന്റെ ചിത്രീകരണം ആരംഭിച്ചതായി റിപ്പോർട്ടുകൾ, ഇതിനായി ചെന്നൈ ഫിലിം സിറ്റിയിൽ നൂറോളം നർത്തകർ പങ്കെടുക്കുന്ന കൂറ്റൻ സെറ്റിലാണ് ഗാനം ചിത്രീകരിക്കുന്നത്. ഇൻട്രോ സോങ്ങിനുള്ള പരിശീലനം കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്നുണ്ടെന്നും നാല് ദിവസത്തെ ചിത്രീകരണം വേണ്ടിവരുമെന്നാണ് വിവരം.

സിനിമക്കാക്കായി ദിനേശ് മാസ്റ്ററാണ് നൃത്തം സംവിധാനം ചെയ്യുക. ചെന്നൈയിലെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം അവസാന ചിത്രീകരണത്തിനായി ടീം ഹൈദരാബാദിലേക്ക് പോകും. മാസ്റ്ററിന് ശേഷം ലോകേഷും വിജയും ഒന്നിക്കുന്ന ചിത്രമാണ് ലിയോ.

അനിരുദ്ധാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. തൃഷ കൃഷ്ണയാണ് ചിത്രത്തിലെ നായിക. സഞ്ജയ് ദത്ത്, മാത്യു തോമസ്, അർജുൻ സർജ, മിസ്കിൻ, ഗൗതം വാസുദേവ് ​​മേനോൻ, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button