പ്രശസ്ത മലയാളം നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെ ബോഡി ഷെയ്മിംഗ് കമന്റുകൾക്ക് വിധേയയായി.
ഭാഗ്യ സാരി ധരിച്ചിരിക്കുന്ന ഫോട്ടോയ്ക്ക് താഴെയാണ് മോശം കമന്റ് പ്രത്യക്ഷപ്പെട്ടത്, എന്നാൽ സാരിക്ക് പകരം പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കാൻ നിർദ്ദേശിച്ച കമന്റുകളായിരുന്നു കൂടുതലും.
ആരും ചോദിക്കാത്ത നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി, എന്റെ വണ്ണമോ നീളമോ അളക്കാൻ ആരും പോരണ്ട, എനിക്ക് അനുയോജ്യമെന്ന് തോന്നുന്ന വസ്ത്രങ്ങൾ ഞാൻ ഇനിയും ഇടുമെന്നും ഭാഗ്യ വ്യക്തമാക്കി.
എന്റെ പരമ്പരാഗത കേരള സാരി ധരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതാണ് ഞാൻ ധരിക്കുക. നിങ്ങളുടെ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റുള്ളവരുടെ ശരീരങ്ങളെയും വസ്ത്രങ്ങളെയും കുറിച്ച് അഭിപ്രായം പറയാതിരിക്കാനും നിങ്ങൾ എന്തുകൊണ്ട് ശ്രമിക്കുന്നില്ല എന്നും ഭാഗ്യ ചോദിക്കുന്നു.
സംഭവത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഭാഗ്യയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
Post Your Comments