എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലിയ്ക്ക് ശ്രമിച്ച എസ്എഫ്ഐ വനിതാ നേതാവ് കെ.വിദ്യയെ പരിഹസിച്ച് പി.കെ ശ്രീമതി. എന്നാലും എന്റെ വിദ്യേ എന്നു കുറിച്ചുകൊണ്ടായിരുന്നു പി.കെ ശ്രീമതിയുടെ പ്രതികരണം.
READ ALSO: ഉദ്ഘാടനച്ചടങ്ങിനിടയിൽ ഹണി റോസിനൊപ്പം സെല്‍ഫിയെടുത്ത് മന്ത്രി: ചിത്രങ്ങള്‍ വൈറൽ
ഇപ്പോഴിതാ, പി.കെ ശ്രീമതി ടീച്ചറെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. ‘ഇത്തരം ജാല വിദ്യക്കാരെയൊക്കെ വിദ്യാർത്ഥി സംഘടനയുടെ താക്കോൽ സ്ഥാനങ്ങളിൽ പിടിച്ചിരുത്തിയതിനുശേഷം..ന്യായികരിക്കാൻ ഒരു രക്ഷയുമില്ലാതായ ശേഷമുള്ള ഈ നീട്ടി വിളി കാണുമ്പോൾ..എന്നാലും എന്റെ ശ്രീമതി ടീച്ചറെ എന്ന് വിളിക്കാൻ തോന്നുന്നു…മഴവിൽ സലാം..???❤️❤️❤️’ എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഹരീഷ് കുറിച്ചത്.
Post Your Comments