കഴിഞ്ഞ ദിവസമാണ് അമൽജ്യോതി എൻജിനീയറിംങ് കോളേജിലെ ശ്രദ്ധ എന്ന വിദ്യാർഥിനി ആത്മഹത്യ ചെയ്തത്. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ ഫുഡ് ടെക്നോളജി വിദ്യാർത്ഥിനിയായ ശ്രദ്ധ സതീഷാണ് ആത്മഹത്യ ചെയ്തത്.
അധികൃതരുടെ മാനസിക പീഡനമാണ് മരണകാരണമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആരോപിച്ച് രംഗത്തെത്തി. ലാബിൽ മൊബൈൽ ഫോൺ ഉപയോഗിച്ചത് പിടിച്ചെടുത്തിരുന്നു.
മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോളേജിലെ വിദ്യാർത്ഥികൾ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.
ശ്രദ്ധയുടെ മരണം നമ്മൾ ശ്രദ്ധിക്കാതെ പോകുന്നു. കേരളത്തിലെ ബ്രിജ് ഭൂഷണൻമാർ വെളുത്ത കുപ്പായമിട്ട്, സമരം ചെയ്യുന്ന വിദ്യാർത്ഥികളെ ഹോസ്റ്റലിൽ പൂട്ടിയിട്ട്. ഈ നീതികേടിനോട് പൊരുതുന്ന മറ്റ് സമര വിദ്യാർത്ഥികളെ ചർച്ചയെന്നും പറഞ്ഞ് കൊഞ്ഞനം കാണിച്ച്, അമൽ ജ്യോതി കോളേജ് ഓഫ് എൻജിനീയറിംഗിൽ ഞെളിഞ്ഞിരിക്കുന്നുവെന്നാണ് ഹരീഷ് പേരടി പറയുന്നത്.
കുറിപ്പ് വായിക്കാം
ശ്രദ്ധയുടെ മരണം നമ്മൾ ശ്രദ്ധിക്കാതെ പോകുന്നു. കേരളത്തിലെ ബ്രിജ് ഭൂഷണൻമാർ വെളുത്ത കുപ്പായമിട്ട്, സമരം ചെയ്യുന്ന വിദ്യാർത്ഥികളെ ഹോസ്റ്റലിൽ പൂട്ടിയിട്ട്. ഈ നീതികേടിനോട് പൊരുതുന്ന മറ്റ് സമര വിദ്യാർത്ഥികളെ ചർച്ചയെന്നും പറഞ്ഞ് കൊഞ്ഞനം കാണിച്ച്, .അമൽ ജ്യോതി കോളേജ് ഓഫ് എൻജിനീയറിംഗിൽ ഞെളിഞ്ഞിരിക്കുന്നു.
നമ്പർ വൺ കേരളം ഒന്നുമറിയാത്ത പോലെ അടുത്ത ലോട്ടറിയെടുക്കുന്നു, ശ്രദ്ധമോളെ, മാപ്പ്.
Post Your Comments