പ്രശസ്ത മിമിക്രി – സിനിമാ താരം സുധി കൊല്ലം അപകടത്തിൽ കൊല്ലപ്പെട്ട വാർത്ത കേട്ട് തരിച്ചിരിക്കുകയാണ് മലയാള പ്രേക്ഷകർ. നിരവധി പേരാണ് താരത്തിന് അന്ത്യാഞ്ജലി അർപ്പിച്ച് രംഗത്തെത്തിയത്.
സ്റ്റാർ മാജിക് ഷോയിലെ പലരുടെയും കോമഡി കൗണ്ടറുകൾ അലോസരം ഉണ്ടാക്കാറുണ്ടെങ്കിലും ഇന്നേ വരെ സുധിയിൽ നിന്നും അത്തരമൊന്ന് കണ്ടിട്ടേയില്ല. നർമ്മത്തിനിടെയിലും നിർമ്മലത കാത്തുസൂക്ഷിച്ച കലാകാരൻ.ജീവിതം നല്ല രീതിയിൽ കരുപ്പിടിപ്പിക്കാനുള്ള വഴി തെളിഞ്ഞപ്പോൾ അപകടത്തിൽ യാത്രയായി എന്നാണ് എഴുത്തുകാരിയും അധ്യാപികയുമായ അഞ്ജു പാർവതി പറയുന്നത്.
കുറിപ്പ് വായിക്കാം
വല്ലാത്ത നോവോടെ രാവിലെ കേട്ടറിഞ്ഞ വാർത്ത! അടുത്തിടെയായി കേൾക്കുന്നതെല്ലാം നോവുന്ന, വിയോഗ വാർത്തകൾ. കൊല്ലം സുധി – ജീവിതം കനലാഴി തീർത്തപ്പോഴും ഉള്ളിലെ നോവും കണ്ണീരും പുറത്ത് കാട്ടാതെ നമ്മളെ ഒരുപാട് ചിരിപ്പിച്ച ഒരു മനുഷ്യൻ.
ദുരിത പർവ്വം താണ്ടി മിമിക്രി എന്ന കലയെ ചേർത്തുപിടിച്ചു, അതിനെ ജീവിതോപാധി ആക്കിയ ആ കലാകാരൻ ജീവിതം ആസ്വദിച്ചും സന്തോഷിച്ചും തുടങ്ങിയിട്ട് അധിക കാലം ആയിട്ടില്ല. ഫ്ളവേർസ് ചാനൽ വഴി അയാൾക്ക് കിട്ടിയത് പോപ്പുലാരിറ്റിയും അവസരങ്ങളും മാത്രമല്ല ജീവിതം നല്ല രീതിയിൽ കരുപ്പിടിപ്പിക്കാനുള്ള വഴി കൂടിയാണ്.
സ്റ്റാർ മാജിക് ഷോയിലെ പലരുടെയും കോമഡി കൗണ്ടറുകൾ അലോസരം ഉണ്ടാക്കാറുണ്ടെങ്കിലും ഇന്നേ വരെ സുധിയിൽ നിന്നും അത്തരമൊന്ന് കണ്ടിട്ടേയില്ല. നർമ്മത്തിനിടെയിലും നിർമ്മലത കാത്തുസൂക്ഷിച്ച കലാകാരൻ.
ഇന്ന് വീണ്ടും അദ്ദേഹത്തിന്റെ ആ പഴയ ജീവിതകഥ ഫ്ളവേഴ്സിലൂടെ കണ്ടു. കൈ കുഞ്ഞിനേയും കൊണ്ട് സ്റ്റേജ് ഷോകളിൽ വന്നിരുന്ന ആ കാലം പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. കണ്ടിരുന്ന എന്റെയും! ഞാൻ അപ്പോൾ ഓർത്തത് ആ മൂത്ത മോനെയും പറക്കമുറ്റാത്ത ഇളയ കുഞ്ഞിനേയുമാണ്. ഇനി ആ കുഞ്ഞുങ്ങൾ.
അദ്ദേഹത്തെ നേരിട്ട് അറിയില്ല. പക്ഷേ എന്റെ പല അടുത്ത സൗഹൃദങ്ങളുടെയും പ്രിയപ്പെട്ട കൂട്ടുകാരൻ ആണ് അദ്ദേഹം. അവരോട് ലക്ഷ്മി പ്രിയ ജിജോ സോമൻ, സാബു സർഗം.. ഒന്ന് മാത്രം പറയുന്നു ചേർത്തുപിടിക്കണം ആ കുഞ്ഞുങ്ങളെ! നിങ്ങളുടെ ചേർത്തുപിടിപിക്കലുകളിൽ ഒരു ഭാഗമായി ഞാനും ഉണ്ടാകും, പ്രിയ കലാകാരന് പ്രണാമം.
Post Your Comments