പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് സ്കൂളിലേക്ക് സാധനങ്ങൾ വാങ്ങാൻ കഴിഞ്ഞയാഴ്ച പിതാവിനൊപ്പം പുറത്തുപോയ പത്താം
ക്ലാസ് വിദ്യാർത്ഥിനിയായ ആതിര കെ അനീഷ് റോഡരികിൽ ഒരു സ്ത്രീയും അന്ധനായ ഭർത്താവും കുഞ്ഞും കൂടി പാടുന്നത് കണ്ടു, തുടർച്ചയായി പാടി വയ്യാതായ ഉമ്മയുടെ കയ്യിൽ നിന്നും മൈക്ക് വാങ്ങി ആതിര പാടുകയായിരുന്നു.
നിരവധി പേരാണ് ആതിരയെ അഭിനന്ദിച്ച് രംഗത്ത് വന്നത്. നിസ്വാർത്ഥ പ്രവൃത്തിയുടെ വീഡിയോ വൈറലായതോടെ ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നിരവധി പേരാണ് ആതിരയെ അഭിനന്ദിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജും പെൺകുട്ടിയെ വിളിച്ച് പ്രശംസിച്ചിരുന്നു.
കുറിപ്പ് വായിക്കാം
ഒരു കഥ സൊല്ലട്ടുമാ, ഒരു യഥാർത്ഥ കേരള കഥ, പോത്തുകല്ലിൽ തൻ്റെ ജീവിത പ്രാരാബ്ദങ്ങൾ മൂലം പാട്ടു വണ്ടിയിൽ വന്ന് പാട്ടു പാടി മരുന്നിനും ചികിൽസക്കും പണം കണ്ടത്തുന്ന ഉമ്മയോട് ഇത്തിരി നേരം വിശ്രമിക്കാൻ പറഞ്ഞ് മൈക്ക് വാങ്ങി പാട്ടു പാടി അവരുടെ ചികിൽസക്കാവശ്യമായ തുക കണ്ടത്താൻ സഹായിക്കുന്ന പോത്തുകല്ല് സി എച്ച് എസ് എസ് വിദ്യാർത്ഥിനി ആതിര.
ആഘാേഷിക്കപ്പെടേണ്ടത്, ഈ കഥയാണ് അല്ല, ഇത് കഥയല്ല, ഇത് യാഥാർത്ഥ്യമാണ്, നമ്മുടെ നാട് ഇങ്ങനെയൊക്കെയാണ്, ആതിര മോളേ പോലെ ഒരുപാട് നന്മ നിറഞ്ഞ മനസ്സുകളുടെ കേരളം.
വർഗ്ഗീയ വാദികളുടെ ബാലികേറാ മല, ഉത്തരേന്ത്യയിലെ, ചില ഗോസായിമാർ പടച്ച് വിട്ട വെറുപ്പിന്റെ രാഷ്ട്രിയം പറഞ്ഞ് കേരളത്തെ അപമാനിക്കാൻ ശ്രമിച്ച സിനിമയേ, പ്രകീർത്തിച്ച ചിലവന്മാർക്കും അവളുമാർക്കുമുളള മറുപടി ദാ ഇങ്ങനെ ആതിരയേ പോലുളള കൊച്ച് മിടുക്കികൾ നൽകും.
Post Your Comments