ടെലിവിഷൻ രംഗത്ത് ഇപ്പോൾ ചർച്ച താരങ്ങളുടെ സ്വകാര്യ ജീവിതമാണ്. നടൻ അർണവ് തന്നെ ചതിച്ചുവെന്നു ആരോപിച്ചു നടിയും ഭാര്യയുമായ ദിവ്യ ശ്രീധർ രംഗത്ത് എത്തിയിരുന്നു. അര്‍ണവിന് ഒന്നില്‍ക്കൂടുതല്‍ സ്ത്രീകളുമായി ബന്ധമുണ്ട്. ഇതിന് പുറമെ ട്രാൻസ്ജെൻഡറുമായും ഒരു ചെറുപ്പക്കാരനുമായും പ്രണയം നടിച്ച് വഞ്ചിച്ചു. ഇവരെയെല്ലാം പണത്തിന് വേണ്ടിയാണ് അര്‍ണവ് ഉപയോഗിച്ചതെന്ന് ദിവ്യ അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു. കോള്‍ റെക്കോഡുകളും സ്ക്രീൻ ഷോട്ടുകളുമടങ്ങുന്ന തെളിവുകള്‍ നിരത്തിയാണ് ദിവ്യ ആരോപണം ഉന്നയിച്ചത്.
വലിയ തോതില്‍ ഈ ആരോപണം ചര്‍ച്ചയായതോടെ ദിവ്യയുടെ ആരോപണങ്ങള്‍ നിഷേധിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് അര്‍ണവ്. ദിവ്യയും ഈശ്വര്‍ രഘുനാഥൻ എന്ന നടനും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ ഇതിന്റെ പേരില്‍ ദിവ്യയുമായി അകല്‍ച്ചയുണ്ടായിരുന്നെന്നും അര്‍ണവ് പറയുന്നു.
‘വിവാഹം കഴിഞ്ഞ് 45 ദിവസം ഞങ്ങള്‍ സംസാരിക്കാഞ്ഞതിന് കാരണം ദിവ്യയും ഈശ്വറും തമ്മില്‍ ബന്ധമുണ്ടായിരുന്നത് കൊണ്ടാണ്. ഞാൻ ജയിലില്‍ പോയ ദിവസം ഈശ്വറിനൊപ്പം അവള്‍ പാര്‍ട്ടി നടത്തി. ഇതിന് പുറമെ ഞാനുമായി ബന്ധമുണ്ടായിരുന്നപ്പോള്‍ അവള്‍ മുൻ ഭര്‍ത്താവുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നില്ല. ഇത്രയും നാള്‍ ഇതേക്കുറിച്ച് പറയാതിരുന്നത് അവള്‍ക്കൊരു ജീവിതമുള്ളത് കൊണ്ടും ഒരു മകള്‍ ഉള്ളതുകൊണ്ടുമാണ്. ഞാൻ തിരിച്ചു വരില്ലെന്ന് മനസ്സിലായതോടെയാണ് തന്നെ പറ്റി അപവാദങ്ങള്‍ പറയുന്നത്’- അര്‍ണവ് ആരോപിച്ചു.
Post Your Comments