കുറച്ചുനാൾ മുൻപ് വരെ മലയാളത്തിലും തമിഴിലും തെലുങ്കിലും നിറഞ്ഞുനിന്ന നടിയാണ് ഐശ്വര്യ ഭാസ്കരൻ. സിനിമയിലെന്ന പോലെ മിനി സ്ക്രീനിലും ഐശ്വര്യ തിളങ്ങിയിട്ടുണ്ട്. മലയാളം ഉൾപ്പെടെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ നായികയായ ഐശ്വര്യ തെന്നിന്ത്യൻ സിനിമയിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്.
സിനിമയിൽ നിന്ന് ഇടവേളയെടുത്ത ഐശ്വര്യ അടുത്തിടെയാണ് വീണ്ടും സജീവമായത്, പ്രശസ്ത തെന്നിന്ത്യൻ നടി ലക്ഷ്മിയുടെ മകളാണ് നടി. അമ്മയുടെ പാതയിലൂടെയാണ് ഐശ്വര്യയും സിനിമയിലേക്ക് പോകുന്നത്. തെലുങ്ക് ചിത്രത്തിലൂടെയാണ് ഐശ്വര്യയുടെ അരങ്ങേറ്റം. ഐശ്വര്യ സോപ്പ് ബിസിനസ് തുടങ്ങിയത് വലിയ വാർത്തയായിരുന്നു. സിനിമയ്ക്കും സീരിയലിനും പുറമെ യൂട്യൂബ് വീഡിയോകളും റിയാലിറ്റി ഷോകളും വിലയിരുത്തിയാണ് ഐശ്വര്യ ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. അതിനിടെ ഐശ്വര്യയുടെ ഒരു പഴയ അഭിമുഖവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
നടൻ വിക്രമിനൊപ്പം മീര എന്ന സിനിമയിൽ അഭിനയിച്ചതിന്റെ അനുഭവം ഐശ്വര്യ പങ്കുവെക്കുന്നു, ശ്രീറാം സംവിധാനം ചെയ്ത് 1992-ൽ പുറത്തിറങ്ങിയ ചിത്രമാണ് മീര. സിനിമയിൽ വിക്രമിനൊപ്പമുള്ള ഒരു ചുംബന രംഗത്തിൽ പ്രണയത്തിനു പകരം ഛർദ്ദിക്കാൻ തോന്നിയെന്നാണ് നടി ഐശ്വര്യ പറഞ്ഞത്.
അതൊരു പ്രണയ ചുംബനമായിരുന്നില്ല. മുട്ടോളം വെള്ളത്തിലാണ് വീനസ് സ്റ്റുഡിയോയിൽ രംഗം ചിത്രീകരിച്ചത്. ടെക്നീഷ്യനും ക്യാമറാമാനും എല്ലാം ഉണ്ട്. വിക്രമും ഞാനും ആ രംഗം ചിത്രീകരിക്കാൻ ബുദ്ധിമുട്ടി, വെള്ളത്തിൽ വച്ചായിരുന്നു ഷൂട്ടിംങ്, ഞങ്ങളുടെ വായിലും മൂക്കിലുമെല്ലാം വെള്ളം കയറി, എന്റെ വായിൽ ചെളി നിറഞ്ഞു, അതോടെ ഛർദ്ദിക്കാൻ വന്നെന്നും എങ്ങനെയൊക്കെയോ തങ്ങൾ ആ രംഗം ചിത്രീകരിച്ചെന്നും താരം പറയുന്നു. ഞാനും വിക്രമും തമ്മിൽ ഭയങ്കര വഴക്കായിരുന്നു അന്ന്. കെന്നി എന്നാണ് വിക്രമിനെ വിളിച്ചിരുന്നത്.
രണ്ടു ദിവസത്തെ ഷൂട്ടിങ്ങിനു ശേഷം ഞങ്ങൾ പതുക്കെ സംസാരിച്ചു തുടങ്ങി. പിന്നീട് നല്ല സുഹൃത്തുക്കളായി. മറക്കാനാകാത്ത ഓർമ്മകളാണിതെന്നും ഐശ്വര്യ വ്യക്തമാക്കി.
Post Your Comments