തെന്നിന്ത്യൻ സിനിമാ ലോകത്ത് നിന്നും വീണ്ടും ഒരു വിവാഹ മോചന വാർത്ത. താരപുത്രി നിഹാരിക കോനിഡേല വിവാഹമോചനത്തിന്റെ വക്കിൽ. തെലുങ്ക് നടനും നിര്‍മാതാവുമായ നാഗേന്ദ്ര ബാബുവിന്റെ മകളും മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മരുമകളുമാണ് നിഹാരിക കോനിഡേല.
read also:രാമ സങ്കീര്ത്തനത്തിനിടയിൽ ബീഫ് കഴിക്കുന്ന കല്യാണി: പ്രണവിനും മോഹൻലാലിനും എതിരെ വിദ്വേഷ പ്രചാരണം
ബിസിനസുകാരനായ ചൈതന്യ ജോന്നലഗഡയാണ് താരത്തിന്റെ ഭർത്താവ്. 2020 ലായിരുന്നു താരസമ്പന്നമായ ഇവരുടെ വിവാഹം. എന്നാൽ, ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്നും നടി ഡിലീറ്റ് ചെയ്തതാണ് വിവാഹമോചനത്തെക്കുറിച്ചുള്ള വാർത്തകൾ സജീവമാകാൻ കാരണം.
സാമന്തയെയും താരപുത്രി നിഹാരികയെയും താരതമ്യം ചെയ്തുകൊണ്ടാണ് ആരാധകർക്കിടയിൽ ചര്‍ച്ചകള്‍. സാമന്ത വിവാഹമോചനത്തിന് മുന്‍പ് സുഹൃത്തുകള്‍ക്ക് ഒപ്പം ചില യാത്രകള്‍ നടത്തിയിരുന്നു. നിഹാരികയും അത്തരത്തില്‍ യാത്രകളിലാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
Post Your Comments