
നടനും സംവിധായകനുമായ എസ് ജെ സൂര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. താൻ നായകനായി വേഷമിടുന്ന ‘ബൊമ്മൈ’യെന്ന ചിത്രം റിലീസിന് ഒരുങ്ങുമ്പോള്‍ എസ് ജെ സൂര്യ ആരാധകരോട് ഒരു അഭ്യര്‍ഥനയുമായി എത്തിയിരിക്കുകയാണ്.
‘ബൈമ്മൈ’യുടെ റിലീസ് പതിനാറിന് ആണ്. ‘ബൊമ്മൈ’യുടെ റിലീസ് പ്രമോഷനുമായി ബന്ധപ്പെട്ട് തന്റെ ഇൻസ്റ്റായാത്ര തുടങ്ങുകയാണ്. ദയവുചെയ്തു ആരും ഒരിക്കലും എന്റേതല്ലാത്ത വ്യാജ ഐഡികളെ പ്രോത്സാഹിപ്പിക്കരുത്. ഇതാണ് എന്റെ ഒഫിഷ്യൻ ഐഡിയെന്നുമാണ്’- താരം ട്വിറ്ററില്‍ കുറിച്ചത്.
READ ALSO: 70 വർഷമായി നമ്മൾ കരയുന്നു, 2026ൽ വിശ്വാസികൾ ഭരിക്കുന്ന ഒരു ഭരണകൂടം കേരളത്തിൽ വരണം: ദേവൻ
പ്രിയാ ഭവാനി ശങ്കർ നായികയാകുന്ന ‘ബൈമ്മൈ’ സംവിധാനം ചെയ്യുന്നത് രാധാ മോഹനാണ്. യുവൻ ഷങ്കര്‍ രാജ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. എം ആര് പൊൻ പാര്‍ഥിപനാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
Post Your Comments