![](/movie/wp-content/uploads/2023/06/swa.jpg)
കെഎസ്ആര്‍ടിസി ബസ്സില്‍ നഗ്നത പ്രദര്‍ശനം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ സവാദിനു കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.അതിനു പിന്നാലെ ഇയാളെ മാലയിട്ട് സ്വീകരിച്ച സംഭവത്തില്‍ പ്രതികരണവുമായി പരാതിക്കാരി.
മാലയിട്ട് ആനയിച്ച് കൊണ്ടുവരാൻ അയാള്‍ എന്തു മഹത് കാര്യമാണ് ചെയ്തതെന്ന് മസ്താനി ചോദിച്ചു. 20 ദിവസത്തോളം തന്നെയും തന്റെ സുഹൃത്തുക്കളേയും മാനസിക സംഘര്‍ഷത്തിലാക്കിയെന്നും താൻ രൂക്ഷമായ സൈബര്‍ ആക്രമണത്തിന് ഇരയാവുകയാണെന്നും പറഞ്ഞ യുവതി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.
read also: ആരും ഒരിക്കലും അത്തരം വ്യാജൻമാരെ പ്രോത്സാഹിപ്പിക്കരുത്’: ആരാധകരോട് എസ് ജെ സൂര്യ
‘സ്വാതന്ത്ര്യ സമരത്തിനു പോയി വന്ന ഒരാളെപ്പോലെ മാലയിട്ട് ആനയിച്ച് കൊണ്ടുവരാൻ അയാള്‍ എന്തു മഹത് കാര്യമാണ് ചെയ്തതെന്ന് ഒന്നു പറഞ്ഞു തരുമോ? ബാത്റൂമിലും ബെഡ്റൂമിലും ചെയ്യേണ്ട കാര്യം കെഎസ്ആര്‍ടിസിയില്‍ വന്നു ചെയ്തതാണോ മാലയിട്ട് സ്വീകരിക്കേണ്ട കാര്യം എന്നൊരു ചോദ്യം എനിക്ക് പൊതു സമൂഹത്തോടുണ്ട്. എങ്ങനെ ഇതിന് മനസ്സു വന്നു. അയാള്‍ ഇതൊന്നും ചെയ്തിട്ടില്ലെന്ന് തെളിയിച്ചിട്ട് പുറത്തിറങ്ങിയപ്പോഴാണ് മാലയിട്ട് സ്വീകരിച്ചതെങ്കില്‍ ശരി. ഇതു ജാമ്യത്തില്‍ ഇറങ്ങിയ അവനോട് ‘ഞങ്ങള്‍ കൂടെയുണ്ട് കേട്ടോ’ എന്നു പറഞ്ഞാണ് സ്വീകരിച്ചത്. എന്തിനാണ് കൂടെയുള്ളത്? ഇരുപത് ദിവസത്തോളം എന്നെയും എന്റെ കൂട്ടുകാരെയും മാനസിക സംഘര്‍ഷത്തിലാക്കി. എന്റെ ഇൻസ്റ്റഗ്രാം പേജില്‍ വന്നു തുടര്‍ച്ചയായി മോശം പരാമര്‍ശം നടത്തുകയാണ്. എന്നെയും എന്റെയും കൂട്ടുകാരുടെയും സമൂഹമാധ്യമ അക്കൗണ്ടില്‍ തെറി വിളിച്ചു. ഇതാണ് പ്രതികരിച്ചതിന്റെ പേരില്‍ എനിക്ക് ലഭിച്ചത്.’-മസ്താനി പറഞ്ഞു.
Post Your Comments