നടനും എം എൽ എയുമായ മുകേഷ് രസകരമായ വിധത്തിൽ സിനിമാക്കഥകളും ഷോയ്ക്കിടയിലുള്ള സംഭവ വികാസങ്ങളും തന്റെ മുകേഷ് സ്പീക് എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. പണ്ട് ഒരു ഗള്‍ഫ് ഷോയ്ക്ക് സ്പോണ്‍സറെ പറ്റിച്ച് പർദ്ദയിട്ട് മുങ്ങിയ ഒരു നടിയെ കുറിച്ചാണ് മുകേഷിന്റെ പുതിയ വീഡിയോ.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
ഒരു കൊല്ലം ഞങ്ങള്‍ എല്ലാവരും കൂടെ ഒരു ഗള്‍ഫ് ഷോയ്ക്ക് വേണ്ടി പോയി. ബിന്ദു പണിക്കരും ഉണ്ടായിരുന്നു. അവിടെ എത്തിയപ്പോള്‍ സ്പോണ്സര് ഒരു നിബന്ധന വച്ചു, ആരും ഷോ കഴിയുന്നത് വരെ തനിയെ പുറത്ത് പോകാന്‍ പാടില്ല എന്ന്. താരങ്ങളെ കാണാന്‍ വേണ്ടി മാത്രം വരുന്നവര്‍ പുറത്ത് വച്ച് നിങ്ങളെ കണ്ടാല്‍ പിന്നെ ഷോയ്ക്ക് വരാതെയായി പോകുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. നിങ്ങള്‍ പുറത്ത് നിന്ന് അവര്‍ക്കൊപ്പം ഫോട്ടോസ് ഒക്കെ എടുക്കും. അത് ഷോയുടെ മാര്‍ക്കറ്റ് ഇടിയ്ക്കും. അതുകൊണ്ട് നിങ്ങള്‍ക്ക് എവിടെ പോകണമെങ്കിലും എന്റെ വണ്ടിയില്‍ പോയിട്ട് നമുക്ക് വരാം എന്നാണ് അദ്ദേഹം പറഞ്ഞത്. അത് ഞങ്ങള്‍ക്ക് എല്ലാവര്ക്കും വലിയ സങ്കടം ആയി. ഗള്‍ഫിലുള്ള ചില സുഹൃത്തുക്കളെയും ബന്ധുക്കളെയും എല്ലാം വരുന്നത് വിളിച്ച് പറഞ്ഞിരുന്നു, അവരുടെ വീട്ടിലേക്ക് പോകാം എന്ന ആഗ്രഹം ഒക്കെ പോയല്ലോ എന്ന സങ്കടത്തിലായി എല്ലാവരും.
READ ALSO: എന്റെ ലൈഫില്‍ മറ്റൊരാള്‍ കൂടി കടന്നു വരുന്നു: വരനെ വെളിപ്പെടുത്തി അമേയ മാത്യു
മൂന്ന് ദിവസത്തെ പ്രോഗ്രാം ആയിരുന്നു. ആദ്യത്തെ ദിവസം കഴിഞ്ഞു. രണ്ടാമത്തെ ദിവസം ഞാനും രാജീവ് കുമാറും റിസപ്ഷന്റെ അടുത്ത് നില്‍ക്കുകയാണ്. റിസപ്ഷന്റെ നേരെയാണ് ലിഫ്റ്റ്. പെട്ടന്ന് ലിഫ്റ്റ് ഇറങ്ങി ഒരു പറദ്ദയിട്ട സ്ത്രീ വന്നു. ഞങ്ങളെ കണ്ടതും അവര്‍ക്കൊരു പരുങ്ങള്‍. തിരിച്ച് മുകളിലേക്ക് പോകണോ പുറത്തേക്ക് പോകണോ എന്ന് അറിയാത്തത് പോലെ. പിന്നീട് പെട്ടന്ന് ഒന്നും നോക്കാതെ അങ്ങ് ഇറങ്ങിപോയി. പക്ഷെ അത് ബിന്ദു പണിക്കരാണ് എന്ന് എനിക്ക് മനസ്സിലായി. അക്കാര്യം ഞാന്‍ രാജീവ് കുമാറിനോട് പറഞ്ഞു.
ബിന്ദു പണിക്കരുടെ ഏറ്റവും അടുത്ത ചില റിലേറ്റീവ്സ് ഇവിടെയുണ്ട്. അവരാവും അവര്‍ക്ക് പര്‍ദ്ദ എത്തിച്ചു കൊടുത്തത്. നമ്മളെ കണ്ടതും പരുങ്ങിയതായിരിയ്ക്കും എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അത് കേട്ടതും രാജീവ് കുമാര്‍ എന്നോട് അപേക്ഷിച്ചു, ദയവ് ചെയ്ത് നിങ്ങള്‍ ഇത് അവരോട് ചോദിക്കരുത്. നമ്മള് ഇക്കാര്യം അറിഞ്ഞതായി അവര്‍ അറിയുകയോ അതവര്‍ക്കൊരു മോശമായി തോന്നി പരിപാടി കാന്‍സല്‍ ചെയ്ത് പോകുകയോ ചെയ്താല്‍ നഷ്ടമാവും എന്ന പേടിയായിരുന്നു അദ്ദേഹത്തിന്.
പിറ്റേ ദിവസം ബിന്ദു പണിക്കര്‍ എന്നെ കാണുമ്പോള്‍ ഒന്ന് നോക്കും, ഞാന്‍ നോക്കുമ്പോള്‍ ഒരു വെപ്രാളം. നിങ്ങള്‍ ഉദ്ദേശിച്ച ആള് ഞാനല്ല. അത് വേറെ ആരോ ആണ് എന്നൊക്കെ വന്ന് പറഞ്ഞു. ഞാനും രാജീവ് കുമാറും ഏതാളുടെ കാര്യമാണ് നിങ്ങള്‍ ചോദിക്കുന്നത്. ഒന്നും മനസ്സിലാവുന്നില്ലല്ലോ എന്നൊക്കെ തിരിച്ച് പറഞ്ഞു. പക്ഷെ പിന്നീടുള്ള ബിന്ദു പണിക്കറുടെ ഓരോ പരുങ്ങലും എനിക്ക് രസകരമായി തോന്നി. ആ ഷോ കഴിയുന്നത് വരെ ഞാനവരെ കളിപ്പിച്ചു. പക്ഷെ ഇന്ന് വരെ ആ പര്‍ദ്ദയിട്ട സ്ത്രീ ബിന്ദു പണിക്കരാണ് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായ കാര്യം അവര്‍ക്ക് അറിയില്ല. ഇപ്പോഴാണ് ആ രഹസ്യം പുറത്താവുന്നത്- മുകേഷ് പറഞ്ഞു
Post Your Comments