ബിരുദ ദാന ചടങ്ങിൽ തിളങ്ങി സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ

അനവധി പേര്‍ ഭാഗ്യയ്ക്ക് അഭിനന്ദനം അറിയിച്ച്‌ കമന്റ് ബോക്സിലെത്തിയിട്ടുണ്ട്.

മലയാളത്തിന്റെ പ്രിയനടൻ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ ബിരുദ ദാന ചടങ്ങിന്റെ ചിത്രങ്ങളാണ് ഭാഗ്യ പങ്കുവച്ചത്. ബ്രിട്ടീഷ് കൊളമ്പിയ സര്‍വകലാശാലയില്‍ നിന്നാണ് ഭാഗ്യ ബിരുദം നേടിയത്.

തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ഭാഗ്യ പങ്കുവച്ചിട്ടുണ്ട്. കേരള സാരി അണിഞ്ഞാണ് ഭാഗ്യ ചടങ്ങിനെത്തിയത്. അനവധി പേര്‍ ഭാഗ്യയ്ക്ക് അഭിനന്ദനം അറിയിച്ച്‌ കമന്റ് ബോക്സിലെത്തിയിട്ടുണ്ട്.

read also: ‘ആറാട്ടണ്ണ’ന് നേരെ തിയറ്ററില്‍ കയ്യേറ്റ ശ്രമം

അരുണ്‍ വര്‍മയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഗരുഡൻ’ ആണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രം. മിഥുൻ മാനുവല്‍ തിരക്കഥ എഴുതിയ ചിത്രം നിര്‍മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനാണ്.

Share
Leave a Comment