GeneralLatest NewsMollywoodNEWSWOODs

സംവിധായകന്‍ രാജസേനന്‍ ബിജെപിയിൽ നിന്നും രാജി വയ്ക്കുന്നു, ഇനി സിപിഎമ്മില്‍!!!

മനസുകൊണ്ട് താനിപ്പോള്‍ സി.പി.എം ആണ്.

 മലയാളത്തിലെ പ്രിയ സംവിധായകന്‍ രാജസേനന്‍ ബിജെപിയിൽ നിന്നും രാജി വയ്ക്കുന്നു. 2016-ല്‍ അരുവിക്കര നിയോജകമണ്ഡലം ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന രാജസേനന്‍ ഇനി സിപിഎമ്മിലേക്ക്. സി.പി.എം പ്രവേശനത്തിന് മുന്നോടിയായി അദ്ദേഹം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്ററുമായി ചര്‍ച്ച നടത്തി.

read also: പ്രിയങ്ക ചോപ്രയുടെ അമ്മയായി തെന്നിന്ത്യൻ സൗന്ദര്യ റാണി സാമന്തയെത്തുന്നു

ബിജെപി സംസ്ഥാന നേതൃത്വം അവഗണിച്ചെന്നാരോപിച്ചാണ് രാജസേനൻ പാര്‍ട്ടി വിടുന്നത്. കലാകാരന്‍ എന്ന നിലയിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും പരിഗണന കിട്ടിയില്ലെന്നും ഏറ്റവുമൊടുവില്‍ സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നുവെന്നും രാജസേനന്‍ പറയുന്നു.

കലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന പാര്‍ട്ടി സിപിഎമ്മാണ്. ബിജെപിയുടെ സംസ്ഥാന ഘടകത്തില്‍ ഏറെ പോരായ്മകളുണ്ട്. അവഗണന ആവര്‍ത്തിക്കപ്പെട്ടതോടെയാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു.

മനസുകൊണ്ട് താനിപ്പോള്‍ സി.പി.എം ആണ്. കലാരംഗത്ത് പ്രവര്‍ത്തിക്കാന്‍ സിപിഎമ്മാണ് നല്ലത് എന്നും രാജസേനന്‍ പറഞ്ഞു. ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റിയംഗമാണ് രാജസേനന്‍

shortlink

Related Articles

Post Your Comments


Back to top button