CinemaKollywoodLatest NewsWOODs

80 ആം വയസ്സിൽ സിനിമാ അരങ്ങേറ്റത്തിനൊരുങ്ങി രജനീകാന്തിന്റെ സഹോദരൻ: ചിത്രം മാമ്പഴ തിരുടി

കൃഷ്ണഗിരി ജില്ലയിലെ നാച്ചിക്കുപ്പത്തിലാണ് ചിത്രീകരണം

സൂപ്പർ താരം രജനികാന്തിന്റെ ജ്യേഷ്ഠൻ സത്യനാരായണ റാവു ഗെയ്‌ക്‌വാദ് അഭിനയത്തിലേക്ക് . എൺപതാം വയസ്സിൽ സത്യനാരായണ റാവു അഭിനയരംഗത്തേക്ക് കടക്കുകയാണ്.

‘മാമ്പഴ തിരുടി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സത്യനാരായണ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീലങ്കൻ തമിഴ് വംശജനായ എംആർഎം റെജിമാണ് മാമ്പഴ തിരുടിയുടെ സംവിധായകൻ.

രജനിയുടെയും സത്യനാരായണയുടെയും മാതാപിതാക്കളുടെ സ്മാരകം സ്ഥിതി ചെയ്യുന്ന കൃഷ്ണഗിരി ജില്ലയിലെ നാച്ചിക്കുപ്പത്തിലാണ് ചിത്രീകരണം ആരംഭിച്ചത്.

ശ്രീലങ്ക ആസ്ഥാനമായുള്ള ബ്രില്ല്യന്റ് ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൽ ശ്രീലങ്കൻ സ്വദേശിയായ മദനനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ലിബിയയാണ് നായികയായെത്തുന്നത്. സത്യനാരായണ റാവു രജനികാന്ത് ആരാധകർക്ക് സുപരിചിതനാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ അദ്ദേഹം രജനിക്ക് ശക്തമായ പിന്തുണ നൽകിയിട്ടുണ്ട്.

രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് സംസാരിക്കാൻ അദ്ദേഹം ടെലിവിഷനിലും പലപ്പോഴും എത്താറുണ്ട്. ജ്യേഷ്ഠനെ അച്ഛനെപ്പോലെയാണ് താൻ കാണുന്നത് എന്നാണ് രജനികാന്ത് പലപ്പോഴും പറയാറുള്ളത്.

സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന നെൽസൺ സംവിധാനം ചെയ്യുന്ന തന്റെ അടുത്ത. ചിത്രമായ ‘ജയിലർ’ ഓഗസ്റ്റ് 10 ന് റിലീസിനായി കാത്തിരിക്കുകയാണ് സൂപ്പർ താരം രജനികാന്ത്.

shortlink

Related Articles

Post Your Comments


Back to top button