
സൂപ്പർസ്റ്റാർ രജനികാന്തും തെന്നിന്ത്യൻ സൗന്ദര്യ റാണി തമന്ന ഭാട്ടിയയും തങ്ങളുടെ വരാനിരിക്കുന്ന തമിഴ് ചിത്രമായ ‘ജയിലറി’ന്റെ ചിത്രീകരണം പൂർത്തിയാക്കി.
ജയിലർ ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ചിത്രം പൂർത്തിയാക്കിയ വിവരം ആരാധകരെ അറിയിച്ചത്.
ജയിലർ ഷൂട്ടിംഗ് കഴിഞ്ഞു എന്ന് സൂചിപ്പിക്കുന്ന അർഥം വരുന്ന വാക്കുകൾ എഴുതിയ വമ്പൻ കേക്ക് മുറിച്ച് ആഘോഷിക്കുന്ന രജനികാന്തും തമന്നയും സംവിധായകൻ നെൽസൺ ദിലീപ്കുമാറും ചിത്രങ്ങളിൽ നമുക്ക് കാണാവുന്നതാണ്. ഒരു ഫോട്ടോയിൽ ക്യാമറയ്ക്കായി പ്രത്യക്ഷപ്പെടുമ്പോൾ രജനികാന്ത് തംബ്സ് അപ്പ് ചെയ്യുന്നതും കാണാം.
നെൽസൺ ദിലീപ്കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു മുഴുനീള ആക്ഷൻ എന്റർടെയ്നറിൽ ജയിലർ മുത്തുവേൽ പാണ്ഡ്യന്റെ വേഷത്തിലാണ് സൂപ്പർ താരം രജനികാന്ത് എത്തുന്നത്.
പ്രിയങ്ക മോഹൻ, ശിവ രാജ്കുമാർ, ജാക്കി ഷ്റോഫ്, രമ്യ കൃഷ്ണൻ, യോഗി ബാബു, വസന്ത് രവി, വിനായകൻ തുടങ്ങിയവരാണ് ‘ജയിലർ’ എന്ന ചിത്രത്തിലെ അഭിനേതാക്കൾ. മലയാള നടൻ മോഹൻലാലും ചിത്രത്തിൽ ഒരു നീണ്ട അതിഥി വേഷത്തിൽ എത്തും, ഓഗസ്റ്റ് 10ന് ചിത്രം റിലീസ് ചെയ്യും.
Post Your Comments