BollywoodCinemaLatest NewsWOODs

ഈ ട്രെയിൻ അപകടം നടുക്കമുണ്ടാക്കുന്നത്: 3 ട്രെയിനുകളെങ്ങനെ കൂട്ടിയിടിച്ചു: രൂക്ഷ പ്രതികരണവുമായി താരങ്ങൾ

റെയിൽവേ സേഫ്റ്റി കമ്മീഷണർ റിപ്പോർട്ട് നൽകിയ ശേഷമേ വ്യക്തമാകൂ

ഒഡീഷ ട്രെയിൻ അപകടത്തിൽ രാജ്യം വിറങ്ങലിച്ച് നിൽക്കുകയാണ്. ദാരുണമായ ട്രെയിൻ അപകടത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചപ്പോൾ ലോകമെമ്പാടുമുള്ള നിരവധി ആളുകളാണ് ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി എത്തിയത്.

സൽമാൻ ഖാൻ, വിവേക് ​​അഗ്നിഹോത്രി, മനോജ് ബാജ്‌പേയി എന്നിവർ ട്രെയിൻ ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി രം​ഗത്തെത്തി. മൂന്ന് ട്രെയിനുകൾ പരസ്പരം കൂട്ടിയിടിച്ചു, അനുശോചനം രേഖപ്പെടുത്തുന്നു. 3 ട്രെയിനുകൾ എങ്ങനെ കൂട്ടിയിടിച്ചു? ആരാണ് ഉത്തരം പറയേണ്ടത്, എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നതായും വിവേക് കുറിച്ചു.

അപകടത്തിൽ ശരിക്കും ദുഃഖം തോന്നുന്നു, മരിച്ചവരുടെ ആത്മാക്കൾക്ക് ദൈവം ശാന്തി നൽകട്ടെ, ഈ നിർഭാഗ്യകരമായ അപകടത്തിൽ നിന്ന് പരിക്കേറ്റവരുടെ കുടുംബങ്ങളെ സംരക്ഷിക്കുകയും ശക്തി നൽകുകയും ചെയ്യട്ടെ എന്ന് സൽമാൻ ഖാനും ട്വീറ്റ് ചെയ്തു. ഒഡീഷയിലെ ബാലസോറിൽ നടന്ന വിനാശകരമായ ട്രെയിൻ അപകടത്തെ കുറിച്ച് കേട്ടതിൽ ദുഖമുണ്ട്. എന്റെ ചിന്തകളും പ്രാർത്ഥനകളും ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു എന്ന് നടിയും രാഷ്ട്രീയ നേതാവുമായ കിരൺ ഖേർ പറഞ്ഞു.

സംഭവത്തെത്തുടർന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലം സന്ദർശിക്കുകയും രാജ്യത്തെ ഞെട്ടിച്ച അപകടത്തിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. ഒഡീഷയിലെ ട്രെയിൻ അപകടത്തിന്റെ കാരണം റെയിൽവേ സേഫ്റ്റി കമ്മീഷണർ റിപ്പോർട്ട് നൽകിയ ശേഷമേ വ്യക്തമാകൂ.

shortlink

Post Your Comments


Back to top button