
ദക്ഷിണേന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന നടൻമാരിൽ ഒരാളാണ് സിദ്ധാർഥ്., ഗായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നിങ്ങനെ ബഹുമുഖ കലാകാരൻ കൂടിയാണ് താരം. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും സിദ്ധാർഥ്. വേഷമിട്ടിട്ടുണ്ട്.
നിലവിൽ, തന്റെ വരാനിരിക്കുന്ന തമിഴ് റൊമാന്റിക് ചിത്രമായ ടക്കറിന്റെ പ്രമോഷനുകളുടെ തിരക്കിലാണ് സിദ്ധാർഥ് സൂര്യനാരായണൻ. അഭിമന്യു സിംഗ്, മുനിഷ്കാന്ത്, ആർജെ വിഘ്നേഷ്കാന്ത് എന്നിവരോടൊപ്പം ദിവ്യാൻഷ കൗശിക്, യോഗി ബാബു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.കാർത്തിക് ജി കൃഷ് സംവിധാനം ചെയ്ത് പാഷൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണിത്.
സിദ്ധാർത്ഥ് ഹൈദരാബാദിൽ സിനിമയുടെ പ്രചരണം നടത്തുമ്പോൾ ഒരു മാധ്യമപ്രവർത്തകൻ നടന്റെ ജീവിതത്തിലെ പ്രണയത്തെ കുറിച്ച് ചോദ്യം ചോദിച്ചു, “നിങ്ങളുടെ സിനിമകളിൽ വിജയകരമായ പ്രണയജീവിതമുള്ള നായകനായാണ് നിങ്ങൾ അഭിനയിക്കുന്നത്, എന്നാൽ നിങ്ങളുടെ സ്വകാര്യ പ്രണയ ജീവിതം പരാജയമാണ്, അതിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ആത്മപരിശോധന നടത്തിയിട്ടുണ്ടോ എന്നാണ് സിദ്ധാർഥ് നേരിട്ട ചോദ്യം.
ഞാൻ അതിനെക്കുറിച്ച് ഒരു നിമിഷം പോലും ചിന്തിച്ചിട്ടില്ല, ഇതിന് എന്റെ പുതിയ ചിത്രം ടക്കറുമായി ഒരു ബന്ധവുമില്ല എന്നു പറഞ്ഞ് താരം മറുപടി നൽകുകയായിരുന്നു.
Post Your Comments