
ഛത്രപതി സംഭാജി മഹാരാജ് ആയി വേഷമിടാൻ പ്രശസ്ത ബോളിവുഡ് താരം വിക്കി കൗശൽ. ലക്ഷ്മൺ ഉടേക്കർ തന്റെ വരാനിരിക്കുന്ന ജീവചരിത്രമായ ഛത്രപതി സംഭാജിയിൽ നായകനായി വിക്കി കൗശലിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
പുത്തൻ ചിത്രത്തിലെ വേഷത്തിനായി കൗശലിന് ശരീരഭാരം കൂട്ടേണ്ടതുണ്ടെന്ന് ലക്ഷ്മൺ ഉടേക്കർ വ്യക്തമാക്കി. വിക്കി കൗശലിന്റെ ആകാരമുള്ള ശരീരഘടനയും വ്യക്തിത്വവുമാണ് കൗശലിനെ ഈ കഥാപാത്രത്തിലേക്ക് തിരഞ്ഞെടുത്തതിന് പ്രധാന കാരണമായി സംവിധായകൻ ചൂണ്ടിക്കാട്ടുന്നത്.
നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ വിക്കി വളരെ മികച്ച പ്രകടനമാണ് അഭിനയിക്കുമ്പോൾ നടത്തുക, അദ്ദേഹത്തിന്റെ ഏത് സിനിമയിലും അത് കാണാം, അതേ സമയം, വിക്കി ഒരു അത്ഭുതകരമായ വ്യക്തിത്വത്തിനുടമയാണെന്നും ലക്ഷ്മൺ ഉടേക്കർ പറഞ്ഞു.
ഒടുവിൽ തിരക്കഥ തയ്യാറായപ്പോൾ, സാംഭാജി മഹാരാജുമായി പൊരുത്തപ്പെടുന്ന ഒരു നടനെ ഞങ്ങൾ ആഗ്രഹിച്ചു. ആ വ്യക്തിത്വവും ആ ശാരീരികക്ഷമതയും യുവതാരങ്ങളിൽ നിന്ന് വിക്കിക്ക് മാത്രമേയുള്ളൂ. അതിനാൽ അദ്ദേഹം സംഭാജി മഹാരാജിന്റെ മികച്ച കാസ്റ്റിംഗായിരിക്കുമെന്ന് തോന്നിയെന്നും സംവിധായകൻ പറഞ്ഞു.
Post Your Comments