GeneralLatest NewsNEWSTV Shows

തലേ ദിവസം വരെ ഭാര്യയോട് ഒപ്പം കിടന്നു, തന്നെ പോലുള്ളവരാണ് ഹിന്ദു വിന്റെ ശാപം: വിമർശനത്തിന് മറുപടിയുമായി നടൻ നിരഞ്ജൻ

പിറ്റേ ദിവസം മാലയിട്ട് വ്രതം ഭംഗപ്പെടുത്തി എന്നും പതിനെട്ടാം പടിക്കൽ പോയി മാലയിട്ട് ശബരിമലക്ക് പോകുന്ന ടീം ആണെന്നും വിമർശനം

കുടുംബ പ്രേക്ഷകർക്ക് ഏറെ പരിചിതനാണ് നടൻ നിരഞ്ജൻ. താരം ശബരിമല ദർശനം നടത്തിയത് അടുത്തിടെയാണ്. മകന്റെ കന്നിമല ആയതുകൊണ്ടുതന്നെ ആചാര അനുഷ്ഠാനങ്ങൾ എല്ലാം കൃത്യമായി പാലിച്ചുകൊണ്ടാണ് പോയത്. കെട്ടിനിറയുടെയും മാലയിടാൻ ചടങ്ങിന്റെയുമെല്ലാം വീഡിയോ സമൂഹ മാധ്യമത്തിൽ നിരഞ്ജൻ പങ്കുവച്ചിരുന്നു. എന്നാൽ ഇതിനെതിരെ വിമർശനം ഉയരുകയാണ്. നിരഞ്ജൻ വ്രതം എടുക്കാതെയാണ് പോയതെന്നു വിമർശിച്ചവർക്ക് കിടിലം മറുപടി കൊടുത്തിരിക്കുകയാണ് താരം.

READ ALSO: സം​ഗീത മാന്ത്രികൻ ഇളയരാജക്കിന്ന് 80 ആം പിറന്നാൾ: ആശംസകളുമായി തമിഴ്നാട് മുഖ്യമന്ത്രി

നിരഞ്ജന്റെ വാക്കുകൾ ഇങ്ങനെ,

ഞാൻ വൃതം പൂർണമായും എടുത്തില്ലന്നും തലേ ദിവസം വരെ ഭാര്യയോട് ഒപ്പം കിടന്നു എന്നും പിറ്റേ ദിവസം മാലയിട്ട് വ്രതം ഭംഗപ്പെടുത്തി എന്നും പതിനെട്ടാം പടിക്കൽ പോയി മാലയിട്ട് ശബരിമലക്ക് പോകുന്ന ടീം ആണെന്നും സമൂഹത്തിനു തെറ്റായ സന്ദേശം നൽകിയെന്നുമാണ് ഒരു കമന്റിൽ കാണുന്നത്..

എനിക്കറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ.. ഞാൻ ഇവിടെ കേരളത്തിൽ ജനിച്ചു വളർന്ന അയ്യപ്പ ഭക്തനായ ഒരാൾ ആണ്.. നിരവധി തവണ മലക്ക് പോയിട്ടുമുണ്ട്.. വ്രത നിഷ്ടകളെ പറ്റി അറിഞ്ഞു കൊണ്ട് തന്നെയാണ് ഏതൊരു ഭക്തനെ പോലെയും ഞാനും മാലയിട്ട് കാത്തിരുന്നു ശബരിമല കേറുന്നത്. കന്നിസ്വാമി ചെയ്യേണ്ടതും മാളികപ്പുറം ചെയ്യേണ്ടതും ആയ കാര്യങ്ങൾ ഗുരുസ്വാമി പറഞ്ഞത് അനുസരിച്ചു തന്നെ ആണ് ചെയ്തിട്ടുള്ളത്. ഇതിനകത്തേക്ക് ഭാര്യയെ മോശമായി പറയേണ്ട ആവശ്യമില്ല.. അവരും എല്ലാ വിധ വൃത ശുദ്ധി പരിപാലിച്ചു കൊണ്ട് തന്നെയാണ് കൂടെ നിന്നത്.. അയ്യപ്പ സ്വാമിയുടെ ഭക്ത തന്നെയാണ്.

ഭാര്യയുടെ കൂടെ കിടന്നു എന്നൊക്കെ പറയാൻ താൻ അരുവാ ഹേ.. എന്തും കേറി അങ്ങ് പറയാൻ ഉള്ള ലൈസൻസ് അല്ല കമന്റ്‌ ബോക്സ്‌.. ഒരു വീഡിയോ ഇട്ടിരുന്നു.. മാല ഇട്ട ദിവസത്തെയും കെട്ടു നിറ ദിവസത്തെയും.. രണ്ടും ഒരു വീഡിയോയിൽ എഡിറ്റ്‌ ചെയ്താണ് ഇട്ടിരിക്കുന്നത്.. രണ്ടു ദിവസത്തെ കാര്യങ്ങൾ ആണ് അതിൽ ഉള്ളത്.

കാര്യം മനസിലാക്കാതെ ഒറ്റ ദിവസം നടന്ന കാര്യം ആണെന്ന് പറഞ്ഞാണ് ഈ ഡയലോഗ്.. ആരെ ബോധിപ്പിച്ചാലും തന്നെ ബോധിപ്പിക്കേണ്ട കാര്യമില്ല ചേട്ടാ.. എന്തേലും ചാറ്റ് ചെയ്യണേൽ ഒറിജിനൽ ഐഡിയിൽ വായോ ചേട്ടാ. ഇനി അതിനെ കുടപിടിച്ചു മറ്റൊരു ചേട്ടൻ അതും ഒറിജിനൽ പ്രൊഫൈൽ..എന്റെ പൊന്നു ഭായി എനിക്ക് അയ്യപ്പ സ്വാമിയേ പറ്റിക്കൽ അല്ല പരിപാടി.. കാര്യങ്ങൾ വ്യക്തമായിട്ട് സംസാരിക്കു.. ഇദ്ദേഹത്തിന് ഞാൻ സോഷ്യൽ മീഡിയയിൽ ഇട്ടു കളങ്കപ്പെടുത്തിയതിനു ആണ് വിഷമം..

തലേ ദിവസം വരെ എന്ത് തോന്ന്യവാസം കാട്ടികൂടി എന്നാ താങ്കൾ പറഞ്ഞു വരുന്നത്.. താങ്കൾ എന്താ എന്റെ പുറകെ ആണോ നടക്കുന്നത്.. വീഡിയോ ശെരിക്കൊന്നു കണ്ടിട്ട് ഇങ്ങനെ സംസാരിക്കൂ- നിരഞ്ജൻ പറഞ്ഞു.

കുറച്ചൂടെ വിവേകത്തോടെ ചിന്തിക്കാൻ ആണ് നിരഞ്ജന്റെ ഭാര്യ ഗോപിക നൽകിയ മറുപടി. കാര്യങ്ങൾ അറിഞ്ഞിട്ടു സംസാരിക്കൂ..മാല ഇട്ടതും പോയതും വേറെ വേറെ ദിവസങ്ങൾ ആണ്. കണ്ണ് കാണും എങ്കിൽ ഡ്രസ്സ് നോക്കൂ. എല്ലാ പരിശുദ്ധിയോടെയും ആണ് പോകുന്നത്. പരസ്യമായി പറയാൻ കൊള്ളുന്ന വർത്തമാനങ്ങൾ പറയുക . നിങ്ങൾക്കും കുടുംബം ഉള്ളതാണല്ലോ. ഭക്തിയുടെ പേരിൽ ഫ്രസ്‌ട്രേഷൻ തീർക്കരുത്. ഒന്നുകൂടി ഈ വീഡിയോ കണ്ടുനോക്കൂ. കുറച്ചെങ്കിലും ബോധം ഉണ്ടെങ്കിൽ കാര്യങ്ങൾ മനസിലാകും- നിരഞ്ജന്റെ ഭാര്യ ഗോപിക സോഷ്യൽ മീഡിയയിൽ പങ്കുവച്ചു .

shortlink

Related Articles

Post Your Comments


Back to top button