പ്രശസ്ത ഇന്ത്യൻ സംഗീതജ്ഞൻ, സംഗീതസംവിധായകൻ ഇളയരാജക്കിന്ന് ജൻമദിനം, സംഗീത മാന്ത്രികൻ സാക്ഷാൽ ഇളയരാജക്കിന്ന് 80 ആം പിറന്നാൾ ആഘോഷമാണ്.
വർഷങ്ങളായി എണ്ണിയാലൊടുങ്ങാത്ത ബ്ലോക്ക്ബസ്റ്റർ ഗാനങ്ങൾ നൽകി നമ്മെ അനുഗ്രഹിച്ച ഇളയരാജയെ ആശംസകൾ കൊണ്ടു മൂടുകയാണ് സംഗീത ലോകവും ആരാധകരും.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എഴുതിയത് ഇപ്രകാരമാണ്, “പ്രഭാതം മധുരതരമായി മാറട്ടെ, യാത്രകൾ സുഗമമാകട്ടെ – സന്തോഷങ്ങൾ ആഘോഷങ്ങളായി മാറട്ടെ – സങ്കടങ്ങൾ വിണ്ണിൽ അലിഞ്ഞില്ലാതാവട്ടെ – രാത്രികൾ വർണ്ണാഭമായിരിക്കട്ടെ തമിഴ് നാടിന്റെ പ്രിയപ്പെട്ട സംഗീതജ്ഞൻ ഇളയരാജ, പിറന്നാൾ ആശംസകൾ.
സംഗീത ലോകത്ത് ഇളയരാജ അവതരിപ്പിക്കുന്ന മാന്ത്രികതയിൽ മതിമറന്ന ഒരു ആരാധകനെന്ന നിലയിൽ – നിങ്ങളിലൊരാളെന്ന നിലയിൽ മഹാനായ കലാകാരന് ജന്മദിനാശംസ നേരുന്നതിൽ ഞാൻ സന്തുഷ്ടനാണെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെ ഏറ്റവും മികച്ച സംഗീതസംവിധായകരിൽ ഒരാളായി അറിയപ്പെടുന്ന ഇളയരാജ 45 വർഷത്തിലേറെ നീണ്ട തന്റെ കരിയറിൽ 7,000-ലധികം ഗാനങ്ങൾ രചിക്കുകയും 1,000-ലധികം സിനിമകൾക്ക് സംഗീതം നൽകുകയും ചെയ്തു.
Post Your Comments