കേരളാ സ്റ്റോറി സിനിമയെക്കുറിച്ചുള്ള അഭിപ്രായത്തെക്കുറിച്ച് എഡിറ്റർ ബീനാ പോളിനോട് ചോദിച്ചപ്പോൾ, ഇത്തരമൊരു ചിത്രത്തിന് കിട്ടിയ ഹൈപ്പ് കാണുമ്പോൾ തനിക്ക് സങ്കടമുണ്ടെന്ന് ബീന വെളിപ്പെടുത്തി.
മെയ് 5 ന് റിലീസ് ചെയ്തതു മുതൽ കേരള സ്റ്റോറി രാജ്യത്തുടനീളം വലിയ ചർച്ചകൾക്ക് വഴി തുറന്നിരുന്നു. നിരവധി രാഷ്ട്രീയക്കാർ ചിത്രത്തെ പരസ്യമായി പിന്തുണച്ചിട്ടുണ്ടെങ്കിലും, കമൽ ഹാസൻ, അനുരാഗ് കശ്യപ്, നസീറുദ്ദീൻ ഷാ തുടങ്ങിയ ചില താരങ്ങൾ സിനിമയെ എതിർത്ത് രംഗത്തെത്തുകയും ചെയ്തു.
അദാ ശർമ്മ അഭിനയിച്ച ചിത്രം ഒരു സിനിമാറ്റിക് മൂല്യവുമില്ലാത്ത വസ്തുതാ വിരുദ്ധമായ സിനിമയാണെന്നാണ് ഫിലിം എഡിറ്റർ ബീനാ പോൾ പറയുന്നത്. ദി കേരള സ്റ്റോറിയെ ഒരു മൂല്യവുമില്ലാത്ത സിനിമ എന്നാണ് ബീന പറഞ്ഞത്, “ചിത്രത്തിന് വളരെയധികം മൈലേജ് ലഭിച്ചതിൽ ഞാൻ ശരിക്കും അസ്വസ്ഥയാണ്, വ്യക്തമായി പറഞ്ഞാൽ തികച്ചും അനാവശ്യമായിപ്പോയിത്, ആരും ഇതിനെക്കുറിച്ച് സംസാരിച്ചില്ലെങ്കിൽ സ്വാഭാവികമായും ഇത്രയും ഹൈപ്പ് ഈ ചിത്രത്തിന് കിട്ടില്ലായിരുന്നുവെന്നും അവർ പറഞ്ഞു.
കങ്കണ റണാവത്ത്, രാം ഗോപാൽ വർമ്മ, വിവേക് അഗ്നിഹോത്രി തുടങ്ങിയ പ്രമുഖർ ദി കേരള സ്റ്റോറിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു, ഇത് ഞാൻ എതിർക്കുന്ന പ്രൊപ്പഗാൻഡിസ്റ്റ് സിനിമകളിലൊന്നാണെന്നാണ് നടൻ കമലഹാസൻ പറഞ്ഞത്.
Post Your Comments