CinemaKollywoodLatest NewsWOODs

തല മൊട്ടയടിക്കാൻ ഞാൻ സമ്മതിച്ചു, എന്നിട്ടും എന്റെ രം​ഗങ്ങൾ പൊന്നിയിൻ സെൽവനിൽ നിന്ന് ഒഴിവാക്കി: വിജയ് യേശുദാസ്

താൻ അഭിനയിച്ച രം​ഗങ്ങൾ മുഴുവൻ ഒഴിവാക്കുകയായിരുന്നുവെന്നും വിജയ്

ഗായകനായി തിളങ്ങി പിന്നീട് അഭിനയത്തിലേക്ക് ചുവടുവെച്ച നടനാണ് വിജയ് യേശുദാസ്. മലയാളവും തമിഴുമടക്കം നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

എന്നാലിപ്പോൾ, മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ താൻ അഭിനയിച്ച രംഗങ്ങൾ ഒഴിവാക്കിയെന്നാണ് വിജയ് യേശു​ദാസ് പറയുന്നത്. സിനിമാ മേഖലയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ചില തിരിച്ചടികളെക്കുറിച്ചാണ് താരം പറഞ്ഞത്.

തമിഴ് ചിത്രം പടൈവീരൻ സംവിധായകൻ ധന ശേഖരനിലൂടെയാണ് വിജയ് പൊന്നിയിൻ സെൽവനിലേക്ക് എത്തുന്നത്, നെഗറ്റീവ് ഷേഡുള്ള കഥാപാത്രമുണ്ടെന്ന് ധനശേഖരൻ തന്നോട് പറഞ്ഞിരുന്നുവെന്നും എന്നാൽ അത് ലഭിക്കുമോ എന്നറിയില്ലെന്നും ശ്രമിച്ച് നോക്കണമെന്ന് പറഞ്ഞിരുന്നതായും വ്യക്തമാക്കി.

കുറച്ച് ദിവസങ്ങൾക്ക് ശേഷം എന്റെ കാര്യം മണി രത്നം സാറിനോട് പറഞ്ഞുവെന്ന് ധന ശേഖരൻ പറഞ്ഞു. സംവിധായകനെ നേരിട്ട് വിളിക്കാൻ പറഞ്ഞു. ഞാൻ നേരെ രാജമുണ്ട്രിയിലേക്ക് പോയി. അന്ന് ഗോദാവരി നദിയിലായിരുന്നു ഷൂട്ടിംഗ്.

പ്രൊഡക്ഷൻ ടീം എന്നെ വിളിച്ച് തല മൊട്ടയടിക്കണമെന്ന് പറഞ്ഞു. ഞാൻ സമ്മതിച്ചു, പിന്നീട് കോസ്റ്റ്യൂമിൽ നിർത്തി ചിത്രങ്ങൾ എടുത്ത് മണിരത്നം സാറിന് കൊടുത്തു. അവർക്കും ഇഷ്ട്ടമായതിനാൽ പിറ്റേന്ന് രാവിലെ ഒരു ബോട്ട് സീൻ ഷൂട്ട് ചെയ്തു. അതിനു ശേഷം ഞാൻ തിരിച്ചു വീട്ടിലേക്ക് പോയി. ഒരു മാസത്തിന് ശേഷം എന്നെ ഷൂട്ടിങ്ങിനായി ഹൈദരാബാദിലേക്ക് വിളിച്ചു. ഒരു കുതിര സവാരി രംഗം ചിത്രീകരിക്കേണ്ടതായിരുന്നു.

അന്ന് വിക്രം സാറിനും കുതിര സവാരി സീൻ ഉണ്ടായിരുന്ന ദിവസമായിരുന്നുവെന്നും വിജയ്. എന്നാൽ പിന്നീട് ചിത്രത്തിന്റെ അവസാന സമയത്ത് താൻ അഭിനയിച്ച രം​ഗങ്ങൾ മുഴുവൻ ഒഴിവാക്കുകയായിരുന്നുവെന്നും വിജയ് പറഞ്ഞു.

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button