നടി ശാലിനിയുടെ സഹോദരനും നടനുമായ റിച്ചാർഡ് റിഷിയും യുവ നടി യഷിക ആനന്ദും പ്രണയത്തിലെന്ന് വാർത്തകൾ. റിച്ചാർഡ് റിഷി പകർത്തിയ ചിത്രങ്ങൾ നടി യാഷിക ആനന്ദ് ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്തിരുന്നു.
ഇരുവരുടെയും ചിത്രങ്ങൾ കണ്ട് യാഷികയ്ക്കും റിച്ചാർഡിനും ആശംസകൾ അറിയിക്കുകയാണ് ആരാധകർ. അഞ്ജലി സിനിമയിൽ അഭിനയിച്ച് ബാലതാരമായി തന്റെ കരിയർ ആരംഭിച്ച റിച്ചാർഡ് ഋഷി 2002-ൽ കാതൽ വൈറസ് എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്ത് സജീവമായി. റിച്ചാർഡ് റിഷി നിരവധി തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ചുംബിക്കുന്ന ചിത്രം റിച്ചാർഡ് റിഷി അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. സൂര്യപ്രകാശത്തിന്റെ പശ്ചാത്തലത്തിൽ റിച്ചാർഡ് റിഷിയെ ചുംബിക്കുന്ന ഒരു സ്ത്രീയുടെ ചിത്രമാണ് പങ്കുവച്ചത്. അതോടെ പെൺകുട്ടി ആരെന്ന് അറിയാനുള്ള ശ്രമത്തിലായിരുന്നു ആരാധകർ.
സൂപ്പർ ഹിറ്റായ ധ്രുവങ്ങൾ പതിനാറു എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര രംഗത്തേക്ക് കടന്ന യാഷിക ആനന്ദ്, ഇരുട്ട് ചിബ മുരട്ടുകുട്ട്, നോട്ട തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ആരാധകർക്കിടയിൽ പ്രശസ്തി നേടി. 45 വയസാണ് റിച്ചാർഡിന് പ്രായം, യഷികക്ക് 23 വയസുമാത്രമാണ് പ്രായം. ഇരുവരുടെയും പ്രായ വ്യത്യാസവും ആരാധകർക്കിടയിൽ ചർച്ചയായി മാറി.
Post Your Comments