CinemaHollywoodLatest NewsWOODs

ഒടുക്കം പാപ്പരാസികളെ ഭയന്ന് ഒളിവുജീവിതം തുടങ്ങിയോ?, പ്രതികരിച്ച് വിവാദ നായിക ആംബർ ഹേഡ്

വരാനിരിക്കുന്ന മറ്റ് പ്രോജക്ടുകളെ കുറിച്ച് നടി വിശദമാക്കിയിട്ടില്ല

ജോണി ഡെപ്പുമായുള്ള നീണ്ട നിയമ പോരാട്ടങ്ങൾക്ക് ശേഷം വിവാദ നായിക ആംബർ ഹേഡ് ഹോളിവുഡ് വിടുകയാണെന്ന് തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്.

2022-ൽ അപകീർത്തി കേസിന്റെ പേരിൽ ആംബർ ഹേഡ് ശ്രദ്ധാകേന്ദ്രമായിരുന്നു. ജോണി ഡെപ്പിനെ അപകീർത്തിപ്പെടുത്തിയതിന് നടൻ ജോണി ഡെപ്പിന് 10 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാനും ശിക്ഷാ നടപടിയായി 350,000 ഡോളർ അധികമായി നൽകാനും കോടതി ഉത്തരവിട്ടിരുന്നു.

എന്നാൽ കാലിഫോർണിയയിലെ യുക്ക വാലിയിലെ തന്റെ വീട് വിറ്റതിന് ശേഷം ആംബർ തന്റെ ഇളയ മകൾ ഊനാഗ് പേജിനൊപ്പം സ്പെയിനിലെ മാഡ്രിഡിലേക്ക് താമസം മാറിയതായി വാർത്തകൾ വന്നിരുന്നു. എന്നാൽ ഞാൻ സ്പെയിനിനെ വളരെയധികം സ്നേഹിക്കുന്നു, കൂടുതൽ നേരം ഇവിടെ ചിലവഴിക്കാനും ആ​ഗ്രഹിക്കുന്നു എന്നാണ് പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയായി ആംബർ മറുപടി നൽകിയത്.

തനിക്ക് ചില സിനിമാ പ്രോജക്ടുകൾ അണിയറയിൽ ഉണ്ടെന്നും, ഹോളിവുഡ് വിടാൻ ആലോചന ഇല്ലെന്നും നടി വ്യക്തമാക്കി. അതേസമയം, തന്റെ വരാനിരിക്കുന്ന മറ്റ്
പ്രോജക്ടുകളെ കുറിച്ച് നടി വിശദമാക്കിയിട്ടില്ല

shortlink

Related Articles

Post Your Comments


Back to top button