ജയ് ഭീം ഫെയിം സംവിധായകൻ ടിജെ ജ്ഞാനവേലിനൊപ്പം രജനികാന്തിന്റെ അടുത്ത ചിത്രത്തിൽ പ്രതിനായകനെ അവതരിപ്പിക്കാൻ അർജുൻ സർജ എത്തുമെന്ന് റിപ്പോർട്ടുകൾ.
രജനികാന്തിന്റെ അടുത്ത ചിത്രത്തിൽ പ്രതിനായകനെ അവതരിപ്പിക്കാൻ നടൻ വിക്രമുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
എന്നാൽ അത് അർജുൻ സർജയിലേക്കെത്തി എന്നാണ് റിപ്പോർട്ടുകൾ. ശങ്കറിന്റെ പൊളിറ്റിക്കൽ ത്രില്ലർ മുതൽവൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ രജനിക്ക് പകരമായാണ് അർജുൻ സർജ എത്തിയത്.
രാജ്യത്തു നടക്കുന്ന വ്യാജ ഏറ്റുമുട്ടലുകൾക്കെതിരെ വിരമിച്ച ഒരു പോലീസുകാരന്റെ പോരാട്ടത്തെ ചുറ്റിപ്പറ്റിയുള്ളതാണ് പുത്തൻ ഞ്ജാനവേൽ ചിത്രമെന്നാണ് സൂചനകൾ.
ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദർ ആണ്. അതേസമയം സൂപ്പർസ്റ്റാർ രജനികാന്ത് ഇപ്പോൾ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന “ജയിലർ” എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്.
തന്റെ പുതിയ ചിത്രം ജയിലറിന്റെ റിലീസിനായി കാത്തിരിക്കുകയാണ് താരം.
Post Your Comments