ലൈംഗിക ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നുള്ള ആവശ്യവുമായി നീണ്ട സമരത്തിലാണ് ഗുസ്തി താരങ്ങൾ.
ഇവർക്ക് എല്ലാ പിന്തുണയും നൽകി രംഗത്ത് വന്നിരിക്കുകയാണ് മലയാള സിനിമാ നടൻമാരായ ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട്, സന്തോഷ് കീഴാറ്റൂർ എന്നിവർ.
ഇവർ എഴുതിയ കുറിപ്പ് വായിക്കാം
ടൊവിനോ തോമസ്
അന്താരാഷ്ട്ര കായിക വേദികളിൽ നമ്മുടെ യശസ്സ് ഉയർത്തി പിടിച്ചവരാണ്, ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്റെ നിറം നൽകിയവർ!
ആ പരിഗണനകൾ വേണ്ട, പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ.
എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ.
സുരാജ് വെഞ്ഞാറമ്മൂട്
നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചവരെ മറ്റു ലോക രാജ്യങ്ങൾക്ക് മുന്നിൽ അപമാനിക്കുന്നത് ഭൂഷണമല്ല.
അവരുടെ നീതിയ്ക്ക് വേണ്ടി ശബ്ദം ഉയർത്തുക, നീതിയുടെ സാക്ഷികൾ ആകുക.
സന്തോഷ് കീഴാറ്റൂർ
രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ നമ്മുടെ കായിക താരങ്ങൾ നീതിക്കു വേണ്ടി സമരം ചെയ്യുന്നു അവർക്കൊപ്പം.
Post Your Comments