CinemaLatest NewsMollywoodWOODs

ഇതെന്റെ മക്കൾക്കുള്ള അനു​ഗ്രഹമായി സ്വീകരിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തുമായി ഹരീഷ് പേരടി

ഹൃദയം നിറഞ്ഞ അനുഗ്രഹമായി സ്വീകരിക്കുകയും ചെയ്യുന്നു

രണ്ട് ദിവസം മുൻപാണ് നടൻ ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാഹിതനായത്, നയനയാണ് വധു. ഈ അവസരത്തിൽ വധൂ വരൻമാർക്ക് ആശംസ അർപ്പിച്ച് മുഖ്യമന്ത്രി എഴുതിയ കത്താണ് വൈറലാകുന്നത്.

നടൻ ഹരീഷ് പേരടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ തങ്ങൾക്ക് മുഖ്യമന്ത്രി നൽകിയ ആശംസാ കുറിപ്പ് ആരാധകർക്കായി പങ്കുവച്ചിരിയ്ക്കുന്നത്.

പ്രിയപ്പെട്ട ശ്രീ ഹരീഷ് പേരടി, വിവാഹിതനാവുന്നതിന്റെ ക്ഷണക്കത്ത് കിട്ടി, ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതെ വന്നിരിക്കുന്നു. വധൂ വരന്മാർക്ക് ആശംസകൾ, പിണറായി വിജയൻ എന്നാണ് മുഖ്യമന്ത്രി നൽകിയ സന്ദേശം.

ഏറെ സന്തോഷത്തോടെയാണ് താരം ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഈ വിലയേറിയ ആശംസാവാക്കുകൾ. അങ്ങയുടെ മഹനീയ സാന്നിധ്യമായി കരുതുന്നതോടൊപ്പം, മക്കൾക്കുള്ള ഹൃദയം നിറഞ്ഞ അനുഗ്രഹമായി സ്വീകരിക്കുകയും ചെയ്യുന്നു, നന്ദി സാർ എന്നാണ് മറുപടിയായി താരം മുഖ്യമന്ത്രിക്കായി കുറിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button