ഒരുകാലത്ത് തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങിയ നായികയാണ് ചാർമിള. മലയാളത്തിലും തമിഴിലുമെല്ലാം കൈനിറയെ ചിത്രങ്ങളായിരുന്നു താരത്തിന്.
എന്നാൽ പിന്നീട് വ്യക്തിപരമായ പ്രശ്നങ്ങൾ കരിയറിനെ ബാധിച്ചതിനാൽ, ജീവിത പ്രതിസന്ധികളെത്തുടർന്ന് ചാർമിള സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇത്തരത്തിൽ ഏറെ കാലം സിനിമാ ലോകത്തുനിന്ന് താരം മാറി നിന്നു.
പക്ഷേ, ഒരിടവേളയ്ക്ക് ശേഷം ചാർമിള അഭിനയലോകത്തേക്ക് തിരിച്ചെത്തിയെങ്കിലും പഴയതുപോലെ തിളങ്ങാൻ താരത്തിന് കഴിഞ്ഞിരുന്നില്ല.
നയൻതാരയെ കണ്ടുമുട്ടിയ കഥ പറയുകയാണ് താരം, ഏഷ്യാനെറ്റിലെ ഒരു പരിപാടിക്കിടെയാണ് നയൻതാരയെ ആദ്യമായി കാണുന്നത്. അന്ന് നയൻതാര എന്നോട് പറഞ്ഞു, ചേച്ചി അഭിനയിച്ച കാബൂളിവാല കണ്ടിരുന്നു, നല്ല സിനിമയായിരുന്നു. അങ്ങനെയാണ് ഞങ്ങൾ പരസ്പരം അറിഞ്ഞതെന്ന് ചാർമിള പറയുന്നു.
അങ്ങനെ പിന്നീടി ഞങ്ങൾ പതിവായി കാണുകയും സംസാരിക്കുകയും ചെയ്തു. ഒരു ദിവസം എന്നോട് പറഞ്ഞു, ചേച്ചി, ഞാൻ മോഹൻലാൽ സാറിന്റെ സിനിമയിലാണ് അഭിനയിച്ചത്. എന്നാൽ ആ സിനിമ അത്ര വിജയിച്ചില്ല, തമിഴിൽ ഒരു സിനിമ ചെയ്യണം, സഹായിക്കാമോ എന്ന് ചോദിച്ചു, ഞാൻ എസ്എസ് മ്യൂസിക്കിന്റെ ഒരു പിആർഒയോട് നയൻതാര എന്ന കുട്ടിയുണ്ടെന്നും തമിഴിൽ അഭിനയിക്കാൻ താൽപ്പര്യം ഉണ്ടെന്നും അറിയിച്ചു. പിന്നീട് തമിഴിൽ നല്ല തിരക്കുള്ള നായികയായി ഉയർന്നു വന്നു.
സ്വന്തം കഴിവും കഠിനാധ്വാനവും കൊണ്ടാണ് നയൻതാര ലേഡി സൂപ്പർ സ്റ്റാറായി മാറിയത്, ഒരു അവസരം കിട്ടിയാൽ മാത്രം വിജയിക്കില്ല, നയൻതാര ഇപ്പോൾ വിളിക്കാറുണ്ടോ, ഈ വാർത്തകൾ കണ്ടാൽ നയൻ താര ഇവരെ വിളിക്കണമെന്നും എന്നിങ്ങനെ നിരവധി കമന്റുകളാണ് ആരാധകർ പറയുന്നത്.
Post Your Comments