‘നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ’: ടൊവിനോ തോമസ്

കൊച്ചി: ദേശീയ റെസ്‌ലിങ് ഫെഡറേഷൻ മുൻ അധ്യക്ഷനായിരുന്ന ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടിയാവശ്യപ്പെട്ട്, സമരം തുടരുന്ന ഗുസ്തി താരങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്. രാജ്യാന്തര കായിക വേദികളില്‍ നമ്മുടെ യശസ്സ് ഉയര്‍ത്തിപ്പിടിച്ചവരാണ് ഗുസ്തി താരങ്ങളെന്നും എതിര്‍പക്ഷത്തു നില്‍ക്കുന്നവര്‍ ശക്തരായതു കൊണ്ട് ഇവര്‍ തഴയപ്പെട്ടുകൂടായെന്നും ടൊവിനോ പറഞ്ഞു.

‘അന്താരാഷ്ട്ര കായിക വേദികളിൽ നമ്മുടെ യശസ്സ് ഉയർത്തി പിടിച്ചവരാണു, ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്റെ നിറം നൽകിയവർ! ആ പരിഗണനകൾ വേണ്ട, പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ, എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ’’ ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

83 ആം വയസ്സിൽ നാലാമതും അച്ഛനാകാൻ തയ്യാറെടുക്കുന്നു: 29 വയസുകാരി കാമുകി എട്ട് മാസം ​ഗർഭിണിയെന്ന് അൽ പാച്ചിനോ

നേരത്തെ, നടി അപര്‍ണാ ബാലമുരളിയും സംവിധായിക അഞ്ജലി മേനോനും ഗുസ്തി താരങ്ങള്‍ക്കു പിന്തുണയുമായി എത്തിയിരുന്നു. നമ്മുടെ ചാംപ്യന്മാരോട് ഇത്തരത്തില്‍ പെരുമാറുന്നതു കാണുന്നത് ഹൃദയഭേദകമാണെന്നായിരുന്നു അപര്‍ണ പ്രതികരിച്ചത്.

Share
Leave a Comment