CinemaKollywoodLatest NewsWOODs

ക്യാപ്റ്റൻ മില്ലർ ലുക്കിൽ ഞെട്ടിച്ച് നടൻ ധനുഷ്: കിടിലനെന്ന് ആരാധകർ

സൺ പിക്‌ചേഴ്‌സുമായി സഹകരിച്ചുള്ളതാണ് അണിയറയിലുള്ള പ്രോജക്ട്

മുംബൈ വിമാനത്താവളത്തിൽ പുതിയ ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ച് തമിഴ് സൂപ്പർ താരം ധനുഷ്. ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിന്റെ ലുക്കിലാണ് താരം വിമാനത്താവളത്തിലെത്തിയത്.

കട്ടിയുള്ള താടിയും നീണ്ട മുടിയുമുള്ള ധനുഷിനെ കണ്ട് പെട്ടെന്ന് പലർക്കും മനസ്സിലായില്ല. നിങ്ങൾക്ക് ഒരു ബാബാ രാംദേവ് ലുക്ക് ഉണ്ടെന്നാണ് ആരാധകർ പറയുന്നത്. “കാഷ്വൽ വസ്ത്രങ്ങൾ ധരിച്ച് ഇറങ്ങിപ്പോയത് ബാബ രാംദേവാണെന്ന് ഞാൻ കരുതി.”, ആളുകൾ ‍‌എങ്ങനെ തിരിച്ചറിഞ്ഞു?, “ബാബ രാംദേവ് അത് നിങ്ങളാണോ?”എന്നിങ്ങനെ രസകരമായ വാക്കുകളാണ് കമന്റുകളായെത്തുന്നത്.

മുംബൈ എയർപോർട്ടിൽ ഫുൾസ്ലീവ് ഹൂഡിയുള്ള ടീ ഷർട്ടും ഡെനിം പാന്റിലുമാണ് താരം എത്തിയത്. സാനി കായിദം ഫെയിം അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ക്യാപ്റ്റൻ മില്ലറിൽ പ്രിയങ്ക മോഹൻ, സുന്ദീപ് കിഷൻ, നിവേദിത സതീഷ്, ഡാനിയേൽ ബാലാജി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ക്യാപ്റ്റൻ മില്ലർ ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ പ്രൊജക്‌ടായാണ് എത്തുന്നത്, ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജിവി പ്രകാശ് ആണ്.

dhanush

ക്യാപ്റ്റൻ മില്ലർ കൂടാതെ, ധനുഷിന്റെ ഒരു സംവിധാന സംരംഭവും അണിയറയിൽ ഉണ്ട്, സൺ പിക്‌ചേഴ്‌സുമായി സഹകരിച്ചുള്ളതാണ് അണിയറയിലുള്ള പ്രോജക്ട്. റുസ്സോ ബ്രദേഴ്‌സിന്റെ ദി ഗ്രേ മാൻ എന്ന ചിത്രത്തിന്റെ അടുത്ത ഭാ​ഗത്തിൽ അവിക് സാൻ (ലോൺ വുൾഫ്) ആയി സൂപ്പർ താരം ധനുഷ് വേഷമിടും.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button