ഹിറ്റ് പരമ്പര ശ്യാമാംബരം വിവാദത്തിൽ. നായക സ്ഥാനത്തു നിന്നും നടന്‍ രാഹുല്‍ രാമചന്ദ്രന്‍ അപ്രത്യക്ഷമായതിന് നടനെതിരെ ആരോപണവുമായി നിര്‍മ്മാതാവായ പി. രമാദേവി രംഗത്ത്. മലയാളം ടെലിവിഷന്‍ ഫ്രറ്റേണിറ്റിയ്ക്ക് രമാദേവി നല്‍കിയ പരാതി പുറത്ത്.
ഇപ്പോഴിതാ, നടന്റെ അപ്രതീക്ഷിത പിന്മാറ്റം മൂലം പ്രൊഡക്ഷന്‍ കമ്പനിയ്ക്കും ചാനലിനും ഒരു കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് റിപ്പോർട്ട്. ഷൂട്ടിംഗ് നിശ്ചയിച്ചിരുന്ന ദിവസങ്ങളില്‍ കൃത്യമായി എത്താതിരുന്നതിനാലും മറ്റു താരങ്ങളുടെ ഷൂട്ടിംഗുകളും മുടങ്ങുന്ന സാഹചര്യവും ഉണ്ടായതോടെ വലിയ സാമ്പത്തിക, മാനസിക പിരിമുറക്കൾ നേരിട്ട പരമ്പരയുടെ അണിയറ പ്രവര്‍ത്തകര്‍5 0 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ രാഹുല്‍ രാമചന്ദ്രന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.
read also: എൻഗേജ്മെന്റ് കഴിഞ്ഞുവെന്ന് താരസുന്ദരി അനുപമ പരമേശ്വരൻ: കൺഫ്യൂഷനിലായി ആരാധകർ
ദിവസങ്ങള്‍ക്കു മുമ്പാണ് പരമ്പരയിലെ നായക സ്ഥാനത്തു നിന്നും നടന്‍ രാഹുല്‍ രാമചന്ദ്രന്‍ പിന്മാറിയത്. എന്നും സമ്മതം എന്ന സീരിയലിലെ രാഹുലിന്റെ കഥാപാത്രം മരണപ്പെടുകയും നടന്റെ റോള്‍ അവസാനിക്കുകയും ചെയ്തപ്പോഴാണ് ശ്യാമാംബരത്തിലേക്ക് നടനെത്തുന്നത്. എന്നാല്‍ പിന്നീട് കമ്പനിയേയും സീരിയലിനേയും പറ്റിക്കുകയായിരുന്നു രാഹുല്‍ ചെയ്തത്. എന്നും സമ്മതം സീരിയലിലെ കഥാപാത്രത്തിന്റെ മരണകാരണം ചിത്രീകരിക്കാനായി അഞ്ചു ദിവസരം ആവശ്യപ്പെട്ട് പോവുകയും പിന്നീട് മരിച്ചയാള്‍ തിരിച്ചു വന്ന രീതിയിൽ കഥ മാറുകയും പ്രധാന കഥാപാത്രമായി വീണ്ടും ആ പരമ്പരയിൽ തുടരുകയും ചെയ്തു. അതിനു ശേഷം കൃത്യമായ ഡേറ്റ് തരാതെയും വന്നതോടെ അണിയറ പ്രവര്‍ത്തകര്‍ പ്രതിസന്ധിയിലായി. മാത്രമല്ല, നായികയെ താലികെട്ടാനും റൊമാന്റിക് സീനുകളിലും മറ്റും അഭിനയിക്കാന്‍ സാധിക്കില്ലെന്ന നിലപാട് കൂടി രാഹുല്‍ സ്വീകരിച്ചതോടെ പുതിയ നടനെ എത്തിക്കുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍.
Post Your Comments