ലാൽ സിംഗ് ഛദ്ദ ബോക്സ് ഓഫീസിൽ പരാജയപ്പെട്ട് ഒമ്പത് മാസങ്ങൾക്ക് ശേഷവും പുതിയ ചിത്രം ഇതുവരെ ആമിർ ഖാൻ പ്രഖ്യാപിച്ചിട്ടില്ല. വമ്പൻ പ്രതീക്ഷകളോടെ എത്തിയ സിനിമയായിരുന്നു ലാൽ സിംഗ് ഛദ്ദ.
‘കാരി ഓൺ ജാട്ട 3’ എന്ന പഞ്ചാബി ചിത്രത്തിന്റെ ഗ്രാൻഡ് ട്രെയിലർ ലോഞ്ചിൽ സംസാരിക്കവെയാണ് താരം തന്റെ അവസ്ഥയെക്കുറിച്ച് സംസാരിച്ചത്. ബോളിവുഡിൽ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് എന്നാണ് താരം അറിയപ്പെടുന്നത്.
തന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള ആരാധകരുടെയും മറ്റ് ബോളിവുഡ് പ്രേക്ഷകരുടെയും ചോദ്യത്തിന് മറുപടിയായി ലാൽ സിംഗ് ഛദ്ദ സിനിമ പരാജയപ്പെട്ടത് കടുത്ത പ്രഹരമാണ് നൽകിയതെന്നും, ഇപ്പോൾ സിനിമയൊന്നും ചെയ്യാൻ തീരുമാനിച്ചിട്ടില്ല.
എന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, മാനസികമായി തയ്യാറാകുമ്പോൾ ഒരു സിനിമ ചെയ്യുമെന്നും പക്ഷേ പുതിയ സിനിമ പ്രഖ്യാപിക്കാൻ കുറഞ്ഞത് ഒന്നര വർഷമെടുക്കുമെന്നും ആമിർ പറഞ്ഞു, കാരണം ഇപ്പോൾ കരിയറിനെക്കാൾ കുടുംബത്തിന് മുൻഗണന നൽകാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും വ്യക്തമാക്കി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ‘ലാൽ സിംഗ് ഛദ്ദ’ എന്ന ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു.
Post Your Comments