ആദ്യ കാലങ്ങളിൽ നല്ല സുഹൃത്തായിരുന്ന രാം ചരൺ ഇപ്പോൾ വിളിച്ചാൽ ഫോണെടുക്കുക പോലും ചെയ്യുന്നില്ലെന്ന് പരാതിയുമായി ബോളിവുഡ് സംവിധായകൻ അപൂർവ ലഖിയ.
1970-കളിലെ അമിതാഭ് ബച്ചന്റെ ഹിറ്റ് ചിത്രത്തിന്റെ റീമേക്ക് ആയ 2013-ൽ പുറത്തിറങ്ങിയ സഞ്ജീർ എന്ന ചിത്രത്തിലാണ് സംവിധായകൻ അപൂർവ ലഖിയയും ചരണും ഒരുമിച്ച് പ്രവർത്തിച്ചത്. അന്ന് തങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നെന്നും അപൂർവ ലഖിയ പറഞ്ഞു.
തെലുങ്കിൽ രാജമൗലിയുടെ ഹിറ്റ് ചിത്രമായ RRR-ൽ ജൂനിയർ എൻടിആറിനൊപ്പം അഭിനയിച്ചതിന് ശേഷം ചരൺ ലോകമെമ്പാടും പ്രശസ്തി നേടിയിരുന്നു. തങ്ങൾ ഒരുമിച്ച സഞ്ജീർ സിനിമ പരാജയപ്പെട്ടതിന് ശേഷം പോലും ഞാൻ അദ്ദേഹത്തെ ഹൈദരാബാദിലെ അദ്ദേഹത്തിന്റെ വീട്ടിൽ പലതവണ സന്ദർശിക്കുകയും അദ്ദേഹത്തോടൊപ്പം താമസിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഇപ്പോൾ എന്റെ കോളുകൾക്ക് രാം ചരൺ മറുപടി നൽകുന്നില്ല.
ഭാര്യ ഉപാസന മറുപടി നൽകുന്നു,അവന്റെ ഫോൺ മാറിയിരിക്കാം, പക്ഷേ രാം ചരൺ സംസാരിക്കുകയോ വിളിക്കുകയോ ചെയ്യാറില്ലെന്നും അപൂർവ ലഖിയ വ്യക്തമാക്കി.
കുറെ നാൾ മുൻപ് എന്നെ ഉക്രെയ്നിൽ നിന്ന് വിളിച്ച് രാം ചരൺ ഞാൻ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. ഞാൻ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് അവനോട് പറഞ്ഞു, എനിക്ക് രണ്ട് മൂന്ന് ആക്ഷൻ ഷൂട്ട് ചെയ്യണം, രണ്ടാമത്തെ യൂണിറ്റിലെ സീക്വൻസുകൾ, നിങ്ങൾക്ക് വന്ന് അത് ചെയ്യാൻ കഴിയുമോയെന്ന് ചോദിച്ചിരുന്നു.
എന്നാൽ മറ്റ് തിരക്കുകളിൽ ആയതിനാൽ പോകുവാൻ സാധിച്ചിരുന്നില്ല, അന്നാണ് അവസാനമായി അവനോട് സംസാരിച്ചതെന്നും താരം വ്യക്തമാക്കി. ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്വാല, ദസ് കഹാനിയാൻ, മിഷൻ ഇസ്താംബുൾ, ഹസീന പാർക്കർ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അപൂർവ ലഖിയ.
Post Your Comments