GeneralLatest NewsNEWSTV Shows

സെറീനയെ മുണ്ടുപൊക്കി കാണിച്ച് അഖില്‍: വിമർശനം

ഷര്‍ട്ടിടാതെ വെറും തോര്‍ത്ത് മാത്രം ഉടുത്തിരുന്നപ്പോൾ കെട്ടിപ്പിടിച്ചതോ, ആ സമയത്ത് നാദിറയ്ക്ക് പ്രശ്നമില്ലായിരുന്നോ?

ആരാധകർ ഏറെയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസൺ 5 ലെ മികച്ച മത്സരാര്‍ഥിയാണ് അഖില്‍ മാരാര്‍. എഴുപത് ദിവസം പിന്നിടുന്ന ബിഗ് ബോസിൽ പലപ്പോഴും അഖില്‍ മാരാര്‍ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

ഇപ്പോഴിതാ,  സെറീനയെ അഖില്‍ മുണ്ടുപൊക്കി കാണിച്ചുവെന്നുള്ള വിഷയമാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഹൗസിലേക്ക് കയറും മുമ്പ് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ബിഗ് ബോസില്‍ പങ്കെടുക്കുന്നതിനേക്കാള്‍ നല്ലത് ലുലു മാളില്‍ പോയി മുണ്ട് പൊക്കി കാണിച്ച്‌ ആളെക്കൂട്ടുന്നതാണെന്ന് അഖില്‍ പറഞ്ഞിരുന്നു. ഇത് ചർച്ച ചെയ്യുന്നതിന് ഇടയ്ക്കാണ്, തന്റെ ഭാഗം ന്യായീകരിക്കുന്നതിനിടെ മുണ്ട് പൊക്കി കാണിക്കുന്ന ചേഷ്ഠ സെറീനയോട് അഖില്‍ കാണിച്ചത്. ഇതോടെ സെറീനയും നാദിറയും ജുനൈസും റിയാസുമെല്ലാം അഖിലിന് നേരെ തിരി‍‍ഞ്ഞിരിക്കുകയാണ്.

read also: നല്ലൊരു സുഹൃത്തായിരുന്നു രാം ചരൺ, ഇപ്പോൾ വിളിച്ചാൽ ഫോണെടുക്കുക പോലുമില്ല: പരാതിയുമായി ബോളിവുഡ് സംവിധായകൻ

വിഷ്ണുവും മിഥുനും ഷോര്‍ട്സ് ഇട്ട് നടന്നപ്പോള്‍ ആരും പരാതി പറഞ്ഞില്ലല്ലോയെന്നും താൻ മുണ്ടിന് അടിയില്‍ ഇട്ടിരിക്കുന്ന ഷോട്സിന് വിഷ്ണുവിന്റേയും മിഥുന്റേയും ഷോട്സിനേക്കാള്‍ നീളമുണ്ടെന്നും അഖില്‍ ന്യായീകരിച്ചു. മുണ്ട് പൊക്കിയപ്പോള്‍ എന്തെങ്കിലും മോശമായി കണ്ടുവോ എന്നതല്ല ആ പ്രവൃത്തി തെറ്റാണെന്നാണ് പറയാൻ ശ്രമിക്കുന്നതെന്ന് നാദിറ വ്യക്തമാക്കി.

താൻ ഷര്‍ട്ടിടാതെ ഇരുന്ന സമയത്ത് നാദിറ വന്ന് കെട്ടിപിടിച്ചില്ലേ, അന്ന് വെറും തോര്‍ത്ത് മാത്രമാണ് താൻ ഉടുത്തിരുന്നതെന്നും ആ സമയത്ത് നാദിറയ്ക്ക് പ്രശ്നമില്ലായിരുന്നുവല്ലോയെന്നും അഖില്‍ ചോദിക്കുന്നുണ്ട്.

മുണ്ട് പൊക്കി കാണിച്ച വിഷയം ആരും വിടാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മനസിലാക്കിയപ്പോള്‍ ബെനിയൻ അഴിച്ച്‌ ശരീരം കാണിച്ച്‌ സംഭവം തമാശയാക്കി മാറ്റാനും അഖില്‍ ശ്രമിച്ചു. എന്നാൽ, അഖില്‍ മുണ്ട് പൊക്കി കാണിച്ചതില്‍ പരാതിയുണ്ടെങ്കില്‍ ബിഗ് ബോസിനോട് പറഞ്ഞ് പുറത്താക്കാനാണ് ഷിജു ജുനൈസിനോടും നാദിറയോടും പറഞ്ഞത്. പരാതിപ്പെടുന്നില്ലെന്നും തങ്ങള്‍ ‌പ്രതികരിക്കേണ്ടത് പോലെ പ്രതികരിച്ചിട്ടുണ്ടെന്നും നാദിറയും ജുനൈസും പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button