CinemaHollywoodLatest NewsWOODs

83 ആം വയസ്സിൽ നാലാമതും അച്ഛനാകാൻ തയ്യാറെടുക്കുന്നു: 29 വയസുകാരി കാമുകി എട്ട് മാസം ​ഗർഭിണിയെന്ന് അൽ പാച്ചിനോ

ചലച്ചിത്ര നിർമ്മാതാവെന്ന നിലയിലുള്ള പ്രവർത്തനത്തിലൂടെയാണ് നൂർ അൽഫല്ലാ പ്രശസ്തിയിലേക്കുയർന്നത്

ഇതിഹാസ ഹോളിവുഡ് നടൻ അൽ പാച്ചിനോ 83 ആം വയസ്സിൽ നാലാമതും അച്ഛനാകാൻ തയ്യാറെടുക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

2022 ഏപ്രിലിലാണ് യാദൃശ്ചികമായി ഇവരുടെ ബന്ധത്തെക്കുറിച്ചുള്ള വാർത്തകൾ ആദ്യമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്, ഇരുവരും ഒരുമിച്ച് അത്താഴം കഴിക്കുന്ന ചിത്രമാണ് അന്ന് വൈറലായി മാറിയത്. താരത്തിന്റെ 29 വയസുകാരി കാമുകിയും, സാമൂഹിക പ്രവർത്തകയും നിർമ്മാതാവുമായ അൽഫല എട്ട് മാസം ​ഗർഭിണിയാണെന്നാണ് പുറത്തെത്തുന്ന വാർത്ത.

സോണിയുടെ സബ്‌സിഡറിയായ ലിൻഡ ഒബ്‌സ്റ്റ് പ്രൊഡക്ഷൻസിന് കീഴിലുള്ള ചലച്ചിത്ര നിർമ്മാതാവെന്ന നിലയിലുള്ള പ്രവർത്തനത്തിലൂടെയാണ് നൂർ അൽഫല്ലാ പ്രശസ്തിയിലേക്കുയർന്നത്. ബ്രോസ നോസ്ട്ര എന്ന ടിവി ഷോയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ് നൂർ.

ദി ഗോഡ്ഫാദർ പരമ്പരയിൽ അഭിനയിച്ച അൽ പാച്ചിനോ ദി ഗോഡ്ഫാദറിന് പുറമെ, സ്കാർഫേസ്, സീന്റ് ഓഫ് എ വുമൺ, ഹീറ്റ്, സെർപിക്കോ, സീ ഓഫ് ലവ്, ദി ഡെവിൾസ് അഡ്വക്കേറ്റ്, ദി ഇൻസൈഡർ, ആൻഡ് ജസ്റ്റിസ് ഫോർ ഓൾ, കാർലിറ്റോസ് വേ, ഡോണി ബ്രാസ്കോ, ഓഷ്യൻസ് തേർട്ടി തുടങ്ങിയ ഐതിഹാസിക ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

shortlink

Post Your Comments


Back to top button