എഴുപതു ദിവസങ്ങൾ ബിഗ് ബോസ് ഷോയിൽ ഈ വാരംകോടതി ടാസ്ക് ആണ്. കഴിഞ്ഞ ദിവസം ഷോയ്ക്കിടെ മാരാർ സെറീനയുടെ മുന്നിൽ മുണ്ട് പൊക്കി കാണിച്ചുവെന്ന ആരോപണം ഉയർന്നിരുന്നു. ഇ വിഷയത്തിലെ വാടാ പ്രതിവാദങ്ങൾ കോടതിയിൽ അരങ്ങേറി.
ഫിറോസ് ആയിരുന്നു ജഡ്ജ്. സെറീനയുടെ വക്കീൽ റിയാസ് ആണ്. അഖിൽ സ്വയം ആണ് വാദിച്ചത്. വാദങ്ങൾക്ക് ഒടുവിൽ അഖിൽ സംഭവത്തിൽ മാപ്പ് പറയുകയും ചെയ്തു. എന്നാൽ അഖിലിന്റെ ആരാധകർക്കിടയിൽ ചർച്ചയാകുന്നത് മാപ്പ് പറയുന്നതിനൊപ്പം അഖിൽ പറഞ്ഞ കാര്യങ്ങളാണ്.
‘ഇത്തരം പ്രവർത്തി ചെയ്ത അഖിൽ മാരാർ എന്ന വ്യക്തിയോട്, ഈ പറയുന്ന ആരും തന്നെ മിണ്ടരുത്. റിയാസ് പറഞ്ഞ ശക്തമായൊരു പോയിന്റ് ഉണ്ട്. അയാൾക്ക് ഇഷ്ടമില്ലാത്തൊരു വ്യക്തിയോട് ഇതുവരെ മിണ്ടിയിട്ടില്ലെന്ന്. അതാണ് അഭിമാനം. അതാണ് വ്യക്തിത്വം എന്ന് ഞാൻ വിശ്വസിക്കുന്നു. ഇത്രയും മോശപ്പെട്ട എന്നോട്, സഹകരിക്കാൻ കൊള്ളാത്ത എന്നോട് കേരളത്തിലെ ചെറുപ്പക്കാരെയും കുട്ടികളെയും സ്വാധീനിച്ച് മോശക്കാരനായി ചിത്രീകരിച്ച എന്നോട് ഇവിടെയുള്ള മാന്യവ്യക്തികൾ, ഇനി അങ്ങോട്ട് അഖിൽ മാരാർ എന്ന വ്യക്തി ബിഗ് ബോസ് വീട്ടിൽ എത്ര നാൾ ഇവിടെ ഉണ്ടോ അതുവരെ മിണ്ടാനോ സഹകരിക്കാനോ പാടില്ല എന്ന ഉപാധിയോട് കൂടി ഞാൻ മാപ്പ് ചോദിക്കുന്നു’ എന്നാണ് അഖിൽ പറഞ്ഞത്. അതിനു ശേഷം എല്ലാവരുടെയും മുന്നിൽ വച്ച് ശിക്ഷയായി വിധിച്ച പത്ത് ഏത്തമിടലും അഖിൽ ചെയ്തു.
Post Your Comments