BollywoodGeneralLatest NewsMovie GossipsNEWSWOODs

മഹാകാല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി സാറാ: നാണക്കേടുണ്ടാക്കുന്നുവെന്ന് ഇസ്ലാമിസ്റ്റുകള്‍

ഓംകാരേശ്വര്‍ ക്ഷേത്രത്തിലെത്തിയും താരം പ്രാര്‍ത്ഥന നടത്തിയിരുന്നു.

ബോളിവുഡ് താര സുന്ദരിയും നടൻ സെയ്ഫ് അലി ഖാന്റെ മകളുമായ സാറാ അലി ഖാനു നേരെ വിമർശനം. തന്റെ പുതിയ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് മദ്ധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാല്‍ ക്ഷേത്രം സന്ദര്‍ശിച്ച്‌ അനുഗ്രഹം തേടിയതിനു നേരെയാണ് ഇസ്ലാമിസ്റ്റുകള്‍ വിമർശനവുമായി എത്തിയത്.

ക്ഷേത്രദര്‍ശനം നടത്തുന്ന താരത്തിന്റെ വീഡിയോസമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടിയിരുന്നു. ഇസ്ലാമിന് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തിയാണ് നടി ചെയ്തതെന്ന വിമർശനമാണ് ഉയരുന്നത്.

read also: ആക്രമിച്ചതും അത് ആഘോഷമാക്കുന്നതും ലൈം​ഗിക ദാരിദ്ര്യമുള്ളവർ, ഷാജൻ സ്കറിയയക്ക് പൂർണ്ണ പിന്തുണ: ജോയ് മാത്യു

മുൻപും ക്ഷേത്ര ദർശനത്തിന്റെ പേരിൽ താരപുത്രി വിവാദത്തിൽപ്പെട്ടിട്ടുണ്ട്. നേരത്തെ, മഹാശിവരാത്രിയോടനുബന്ധിച്ച്‌ തിലകമണിഞ്ഞ് ഭക്തിനിര്‍ഭരയായി ഇരിക്കുന്ന ചിത്രങ്ങളായിരുന്നു സാറാ അലി ഖാൻ പങ്കുവച്ചത്. കൂടാതെ, ഓംകാരേശ്വര്‍ ക്ഷേത്രത്തിലെത്തിയും താരം പ്രാര്‍ത്ഥന നടത്തിയിരുന്നു. ഇതെല്ലാം വിമർശനങ്ങൾക്ക് കാരണമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button