കാൻ വേദിയിൽ വൈറലായി പ്രശസ്ത അമേരിക്കൻ – ഇറാൻ മോഡൽ മഹ്‌ലഗ ജബെരിയുടെ വസ്ത്രധാരണം. ഇറാനിയൻ മോഡലായ മഹ്‌ലഗ ജബെരി, കഴുത്തിൽ കുരുക്ക് പോലെയുള്ള സ്ട്രാപ്പുകളുള്ള കറുത്ത ഗൗണിലാണ് കാൻ റെഡ് കാർപ്പെറ്റിലൂടെ താരം നടന്ന് നീങ്ങിയത്.
വസ്ത്രത്തിൽ “വധശിക്ഷകൾ നിർത്തുക” എന്ന കരുത്തുറ്റ സന്ദേശവും ഉണ്ടായിരുന്നു. ഇറാനിലെ തെറ്റായ വധശിക്ഷയ്‌ക്കെതിരായ തന്റെ സന്ദേശം വസ്ത്രത്തിലൂടെ ലോകമെങ്ങും എത്തിച്ച മഹ്‌ലഗ ജബെരിയുടെ ധൈര്യത്തെ വാനോളം പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ.
വീഡിയോ പങ്കുവെച്ചുകൊണ്ട് മഹ്‌ലഗ ജബെരി എഴുതി, ”ഇറാൻ ജനതയ്ക്ക് സമർപ്പിക്കുന്നു. ഇത്തരമൊരു മികച്ച വസ്ത്രം സാധ്യമാക്കിയതിന് എന്റെ മാനേജർ മൈഹാൻന് പ്രത്യേക നന്ദി. ഇറാനിലെ വധശിക്ഷകൾ നിർത്തുക.” നിർഭാഗ്യവശാൽ, ഫിലിം ഫെസ്റ്റിവലിൽ രാഷ്ട്രീയ പ്രസ്താവനകൾ അനുവദനീയമല്ല, എങ്കിലും തെറ്റായ വധശിക്ഷ എന്ന പ്രശ്നത്തിലേക്ക് കുറച്ചെങ്കിലും മാധ്യമ ശ്രദ്ധ കൊണ്ടുവരാൻ തനിക്കായെന്നും മഹ്‌ലഗ ജബെരി വ്യക്തമാക്കി.
വസ്ത്രം ഇറാനിലെ ജനങ്ങൾക്ക് സമർപ്പിക്കുമ്പോൾ, തന്റെ ഡിസൈനർ, വീഡിയോഗ്രാഫർ, ഇത്തരമൊരു വസ്ത്രം സാധ്യമാക്കുന്നതിൽ പങ്കാളികളായ മുഴുവൻ ടീമിനും ജബെരി നന്ദി പറഞ്ഞു. 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തിന്റെ പശ്ചാത്തലത്തിലുണ്ടായ പ്രതിഷേധം ഇറാനിൽ വർദ്ധിച്ചുവരുകയാണ്.
Post Your Comments