കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ശാലു മേനോൻ. ഇടക്കാലത്ത് വിവാദങ്ങളില്‍ നടിയുടെ പേര് നിറഞ്ഞു നിന്നത് കരിയറിനെയും ജീവിതത്തെയും ബാധിച്ചു. നടനായ സജി നായരെയാണ് ശാലു വിവാഹം ചെയ്തത്. എന്നാല്‍ അധികം വൈകാതെ ഇവര്‍ പിരിയാൻ തീരുമാനിച്ചു. ഇപ്പോഴിതാ, വിവാഹമോചനം ആവശ്യപ്പെട്ടത് താനാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ശാലു മേനോൻ.
read also: ഇറാന് എന്റെ പൂർണ്ണ പിന്തുണ, കഴുത്തിൽ കൊലക്കയർ: കാൻ റെഡ് കാർപ്പെറ്റിൽ മോഡലിന്റെ വേറിട്ട പ്രതിഷേധം
‘ഡിവോഴ്‌സ് നടന്നുകൊണ്ടിരിക്കുകയാണ്. ഞാനാണ് കേസ് കൊടുത്തത്. പരസ്‌പരം അഡ്ജസ്റ്റ് ചെയ്ത് പോകാൻ സാധിക്കുന്നില്ലായിരുന്നു. അതുകൊണ്ടാണ് ഡിവോഴ്‌സിലേക്ക് നീങ്ങിയത്’, കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ശാലു മേനോൻ പറഞ്ഞു.
‘മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ട്. അമ്മയ്ക്ക് പ്രായമായി വരുകയാണ്. എനിക്കൊരു കൂട്ട് എന്തായാലും വേണം. ഡാൻസ് സ്‌കൂളും കാര്യങ്ങളുമൊക്കെ എന്റെ മരണം വരെ കൊണ്ടുപോകണമെന്നുണ്ട്. അതുകൊണ്ട് കൂടെ ഒരാള്‍ വേണം. ഉടനെയുണ്ടാവില്ല, ഒരാളെ കണ്ട് മനസിലാക്കിയിട്ട് വേണം വിവാഹം ചെയ്യാൻ. പ്രണയവിവാഹമായിരിക്കോ എന്നൊന്നും പറയാൻ കഴിയില്ല. അങ്ങനെയാകുമെന്ന് വിചാരിക്കാം’, ശാലു പങ്കുവച്ചു.
Post Your Comments