കന്നഡ – മലയാളം നടിയായ മേഘ്ന രാജ് പങ്കുവച്ച പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. സന്തോഷത്തിന്റെ തുടക്കം എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
അന്തരിച്ച നടനും ഭർത്താവുമായിരുന്ന ചിരഞ്ജീവി സർജയുടെയും നടി മേഘന രാജിന്റെയും മകനാണ് റയാൻ. കുഞ്ഞിനോടൊപ്പമുള്ള വിലപ്പെട്ട നിമിഷങ്ങൾ താരം സമൂഹ മാധ്യമത്തിലൂടെ പങ്കുവക്കാറുണ്ട്. ഇത്തവണ മകൻ റയാൻ സ്‌കൂളിൽ ചേരാൻ ഒരുങ്ങുകയാണ്, അതിന്റെ സന്തോഷ വാർത്തകളാണ് താരം പങ്കിട്ടത്.
ഭർത്താവും നടനുമായ ചിരഞ്ജീവി സർജ 2020-ൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്, ഭർത്താവ് മരിക്കുമ്പോൾ മേഘ്ന അഞ്ച് മാസം ഗർഭിണിയായിരുന്നു. ഞങ്ങളുടെ കുഞ്ഞ് റയാൻ ഇന്ന് സ്കൂൾ ജീവിതത്തിലേക്ക് കടക്കുകയാണ്, സന്തോഷം പറയാൻ എനിക്ക് കഴിയില്ല. വാക്കുകളിൽ എന്നും നടി. വിദ്യാഭ്യാസം, അറിവ്, ഏറ്റവും പ്രധാനമായി ജീവിതപാഠങ്ങൾ എന്നിവയിലേക്കുള്ള അവന്റെ ആദ്യ ചുവടുവയ്പ്പ്, ഞങ്ങളുടെ കുഞ്ഞിന് നിങ്ങളുടെ എല്ലാ ആശംസകളും അനുഗ്രഹങ്ങളും വേണമെന്നും താരം കുറിച്ചു.
പുനർവിവാഹത്തെക്കുറിച്ചും അടുത്തിടെ നടി വ്യക്തമാക്കിയിരുന്നു, ഭർത്താവിന്റെ വിയോഗത്തിന് ശേഷം താൻ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും മേഘ്ന പറഞ്ഞു, എന്നെ വിവാഹം കഴിക്കാൻ ഉപദേശിക്കുന്ന ഒരു കൂട്ടം ആളുകളുണ്ടെന്നു താരം ഗോസിപ്പുകളോട് പ്രതികരിച്ചിരുന്നു. എന്നാൽ ലോകം എന്ത് പറഞ്ഞാലും നിങ്ങളുടെ ഹൃദയം പറയുന്നത് കേൾക്കൂ എന്നാണ് ചിരഞ്ജീവി എപ്പോഴും പറയാറുള്ളത്. വിവാഹത്തെ കുറിച്ച് ഞാൻ എന്നോട് ആ ചോദ്യം ഇതുവരെ ചോദിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കിയിരുന്നു.
Post Your Comments