BollywoodCinemaLatest NewsWOODs

സൽമാൻ ഖാനോട് വിവാഹാഭ്യർഥന നടത്തി മാധ്യമ പ്രവർത്തക: ആളെത്തിരഞ്ഞ് സോഷ്യൽ മീഡിയ

ഹോളിവുഡിൽ നിന്ന് ഈ ചോദ്യം നിങ്ങളോട് ചോദിക്കാനാണ് ഞാൻ വന്നത്

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും അദ്ദേഹത്തിന്റെ വിവാഹവും എന്നും വാർത്തകളിൽ നിറഞ്ഞ് നിൽക്കാറുണ്ട്. സൽമാൻ ഖാന്റെ താരപരിവേഷം ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നതല്ല, നിരവധി ആക്ഷൻ സിനിമകളിലൂടെ താരം ആഗോള പ്രശസ്തനായ സൂപ്പർ താരമാണ്

അതിനാൽ സ്വാഭാവികമായും സൽമാന്റെ ആരാധകർ ലോകത്ത് എല്ലായിടത്തു നിന്നും ഉള്ളവരാണെന്ന് പറയേണ്ടിവരും. അടുത്തിടെ, ഒരു അവാർഡ് ചടങ്ങിന്റെ റെഡ് കാർപെറ്റിൽ വച്ച് ഒരു മാധ്യമപ്രവർത്തക സൽമാൻ ഖാനോട് വിവാഹാഭ്യർത്ഥന നടത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

“സൽമാൻ ഖാൻ, ഹോളിവുഡിൽ നിന്ന് ഈ ചോദ്യം നിങ്ങളോട് ചോദിക്കാനാണ് ഞാൻ വന്നത്. കണ്ട നിമിഷം മുതൽ ഞാൻ നിങ്ങളെ പ്രണയിച്ചു”എന്നാണ് മാധ്യമ പ്രവർത്തകയായ അലീന ഖലീഫെ പറഞ്ഞത്. എന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചപ്പോൾ “നിങ്ങൾ പറയുന്നത് ഷാരൂഖ് ഖാനെക്കുറിച്ച് അല്ലേ?”എന്നാണ് തമാശ രൂപേണ താരം തിരികെ ചോദിച്ചത്.

എന്റെ വിവാഹത്തിനുള്ള സമയം കഴിഞ്ഞു. ഏകദേശം 20 വർഷം മുമ്പ് നിങ്ങൾ എന്നെ കണ്ടുമുട്ടേണ്ടതായിരുന്നു എന്നും സൽമാൻ മാധ്യമ പ്രവർത്തകയായ അലീനക്ക് മറുപടി നൽകി. വിവാഹ അഭ്യർഥന നടത്തുന്നതും താരം അത് തിരസ്ക്കരിക്കുന്ന വീഡിയോയുമെല്ലാം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

 

 

shortlink

Related Articles

Post Your Comments


Back to top button