
പ്രശസ്ത നടി വൈഭവി ഉപാധ്യായ കഴിഞ്ഞ ദിവസമാണ് കാറപകടത്തിൽ അന്തരിച്ചത്. നടിയുടെ കൂടെ പ്രതിശ്രുത വരനും കാറിലുണ്ടായിരുന്നെങ്കിലും നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
ഇപ്പോൾ നടിയുടെ പ്രതിശ്രുത വരൻ ജയ് ഗാന്ധിയുടെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. തന്നെ വിട്ട് പോയ പ്രിയതമയുടെ ഓർമ്മകൾക്ക് മുൻപിൽ ഏറെ സങ്കടത്തോടെയാണ് എഴുതിയിരിക്കുന്നത്.
ജയ് ഗാന്ധി തന്റെ കുറിപ്പിൽ ഇങ്ങനെ കുറിച്ചു, നമ്മൾ വീണ്ടും കണ്ടുമുട്ടുന്നത് വരെ, നിന്നെ കുറിച്ചുള്ള ആ പ്രത്യേക ഓർമ്മകൾ വൈഭവി എപ്പോഴും ഒരു പുഞ്ചിരി എന്നിൽ സമ്മാനിക്കും, കുറച്ച് സമയത്തേക്ക് എനിക്ക് നിന്നെ തിരികെ ലഭിക്കുമെങ്കിൽ, പഴയത് പോലെ വീണ്ടും ഇരുന്ന് സംസാരിക്കാം നമുക്ക്. നീ എന്റെ പ്രിയപ്പെട്ടവളാണ്, എല്ലായ്പ്പോഴും അങ്ങനെയായിരിക്കും. നീ ഇനി ഇവിടെ ഇല്ല എന്നത് ഇനി മുതലെന്നും എന്നെ എപ്പോഴും വേദനിപ്പിക്കും, പക്ഷേ നമ്മൾ വീണ്ടും കണ്ടുമുട്ടുന്നത് വരെ നീ എന്റെ ഹൃദയത്തിൽ എന്നും ഉണ്ട്, വിട എന്നാണ് ജയ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
നിങ്ങൾ എത്രമാത്രം വേദനയിലൂടെയാണ് കടന്നുപോകുന്നതെന്ന് എനിക്ക് മനസ്സിലാകുന്നു, നിങ്ങളെന്റെ പ്രിയപ്പെട്ട ദമ്പതികൾ ആയിരുന്നു, ധൈര്യമായിരിക്കൂ എന്നിങ്ങനെ നിരവധി കമന്റുകളാണ് ആരാധകർ ജയ്ക്കു നൽകുന്നത്. ഈ വർഷം ഡിസംബറിൽ തന്റെ പ്രതിശ്രുത വരൻ ജയ് ഗാന്ധിയെ വിവാഹം കഴിക്കാനിരിക്കുകയായിരുന്നു നടി.
Post Your Comments