പ്രണയം വെളിപ്പെടുത്തി ബോളിവുഡ് താരം. നടി സായ് പല്ലവിയുടെ നമ്പർ ഉണ്ടെന്നും എന്നാൽ ഒരിക്കലും വിളിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി.
നടൻ ഗുൽഷൻ ദേവയ്യയാണ് സായ് പല്ലവിയോട് പ്രണയമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. “എനിക്ക് സായ് പല്ലവിയോട് വലിയ പ്രണയമുണ്ട്, അത് കുറച്ച് കാലമായി തോന്നുന്നതാണ്, നടിയുടെ നമ്പറും എന്റെ പക്കലുണ്ട്. പക്ഷേ വിളിച്ചിട്ടില്ല. കൂടാതെ സായ് ഒരു മികച്ച നടിയും നർത്തകിയുമാണ്, എത്രയോ കഴിവുള്ള ഒരു അഭിനേത്രി കൂടിയാണ് അവർ എന്നാണ് ഗുൽഷൻ പറഞ്ഞത്.
കൂടാതെ ജീവിതത്തിൽ എപ്പോഴെങ്കിലും, സായിയോടൊപ്പം ഒരു സിനിമയിൽ പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചാൽ, ഞാൻ അതിൽ സന്തുഷ്ടനാകുമെന്നും ഗുൽഷൻ. സിനിമയിൽ എന്നെങ്കിലും പ്രവർത്തിക്കാൻ അവസരം ലഭിച്ചാൽ അത് നന്നായിരിക്കും. അതിൽ തെറ്റൊന്നുമില്ല. കുറഞ്ഞപക്ഷം നിങ്ങൾക്ക് ഇത്രയെങ്കിലും ചെയ്യാൻ കഴിയും, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ, അത് സംഭവിക്കും, ഇല്ലെങ്കിൽ സംഭവിക്കില്ലെന്നും ഗുൽഷൻ പറഞ്ഞു. ഗ്രീസിൽ നിന്നുള്ള നടി കല്ലിറോയ് സിയാഫെറ്റയെയാണ് ഗുൽഷൻ വിവാഹം കഴിച്ചത്. 2012-ലാണ് ഇരുവരും വിവാഹിതരായത്. 2020 ൽ ഇരുവരും വേർപിരിയുകയും ചെയ്തു.
Post Your Comments