ഹൈവേ, സർബ്ജിത് തുടങ്ങിയ സിനിമകളിലെ ശ്രദ്ധേയമായ പ്രകടനത്തിന് പേരുകേട്ട താരമാണ് രൺദീപ് ഹൂഡ. തന്റെ വരാനിരിക്കുന്ന ചിത്രമായ സ്വാതന്ത്ര്യ വീർ സവർക്കറിൽ വിനായക് ദാമോദർ സവർക്കറായി അഭിനയിക്കാൻ 26 കിലോ കുറച്ചു എന്നാണ് താരം പറഞ്ഞത്.
സവർക്കറുടെ 140-ാം ജന്മവാർഷികമായ മെയ് 28 ന് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിംഗ്, സാം ഖാൻ, യോഗേഷ് രഹാർ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.
ഷൂട്ടിംഗ് പൂർത്തിയാകുന്നതുവരെ നാല് മാസത്തേക്ക് രൺദീപ് ഹൂഡ അതി കഠിനമായ ഡയറ്റാണ് നോക്കിയതെന്ന് നിർമ്മാതാവ് ആനന്ദ് പണ്ഡിറ്റ് വ്യക്തമാക്കി. ഇങ്ങനെ സവർക്കറായി അഭിനയിക്കാൻ രൺദീപ് ഹൂഡ 26 കിലോ കുറച്ചെന്നും ആനന്ദ് വ്യക്തമാക്കി.
2005ൽ പുറത്തിറങ്ങിയ രാം ഗോപാൽ വർമ്മയുടെ ഡി എന്ന ചിത്രത്തിലെ അഭിനയത്തിന് ഹൂഡയ്ക്ക് നിരൂപക പ്രശംസ ലഭിച്ചിരുന്നു. ഹൂഡ പ്രധാന വേഷത്തിലെത്തിയ 2010-ൽ പുറത്തിറങ്ങിയ മിലൻ ലുത്രിയയുടെ വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ എന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി മാറിയിരുന്നു. സ്വതന്ത്ര വീർ സവർക്കർ ചിത്രത്തിന്റെ സഹ നിർമ്മാതാവ് കൂടിയാണ് ബോളിവുഡ് സൂപ്പർ താരം രൺദീപ് ഹൂഡ.
Post Your Comments