CinemaLatest NewsMollywoodWOODs

സുബി ഒറ്റക്ക് ആണിനെപ്പോലെ ലോകം മുഴുവൻ സഞ്ചരിക്കാൻ ചങ്കൂറ്റത്തോടെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു: ധർമ്മജൻ

നടി സുബി ബോൾഡായിരുന്നു അതുപോലെ പാവവും

മലയാളികളുടെ പ്രിയതാരമായിരുന്നു അന്തരിച്ച നടി സുബി സുരേഷ്. ചിരിച്ചും ചിന്തിപ്പിച്ചും മലയാളി പ്രേക്ഷകരുടെ മനസ് കവർന്ന താരത്തിന്റെ വിയോ​ഗം ഇനിയും പലർക്കും ഉൾക്കൊള്ളാനായിട്ടില്ല.

പ്രശസ്ത കോമഡി ഷോയായ സിനിമാലയിലെ സുബി സുരേഷിന്റെ കഥാപാത്രമായിരുന്നു താരത്തിന് ഏറെ പ്രശസ്തി നേടി കൊടുത്തത്. ടെലിവിഷൻ അവതാരക, ഹാസ്യനടി, സ്റ്റേജ് ഷോ എന്നിങ്ങനെ ഓൾ റൗണ്ടറായി ജീവിച്ച വ്യക്തി കൂടിയായിരുന്നു സുബി സുരേഷ്.

നിരവധി സിനിമകളിലും സുബി അഭിനയിച്ചിട്ടുണ്ട്, ഹാസ്യത്തിൽ തന്റേതായ ഇടം നേടുകയും ചെയ്ത താരമായിരുന്നു സുബി. താരത്തിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സഹപ്രവർത്തകനും സുഹൃത്തുമായിരുന്ന ധർമ്മജൻ ബോൾ​ഗാട്ടി.

പരിപാടികൾക്ക് പോകുമ്പോൾ സ്കിറ്റ് അവതരിപ്പിക്കാനുള്ള സാധനങ്ങൾ മറന്നാലടക്കം സുബി ഓർമ്മിപ്പിക്കും, സ്കിറ്റുകളിൽ ഞാൻ ഒരുപാട് സ്ത്രീവേഷം ചെയ്തിട്ടുണ്ട്, അന്നൊക്കെയും എനിക്ക് സാരി ഉടുപ്പിച്ച് തന്നിരുന്നത് സുബിയാണെന്നും ധർമ്മജൻ പറഞ്ഞു. അവളുടെ ഓർണ്ണമെന്റ്സ് ഇട്ടാണ് എന്നെ ഒരുക്കിയിട്ടുള്ളത്.

ബോൾഡായിരുന്നു അതുപോലെ പാവവും, മറ്റുള്ളവരെപ്പോലെ സെറ്റിൽ അമ്മയോ അങ്ങനെ ആരെയും കൂട്ടി വരാറില്ല, ലോകം മുഴുവൻ ഞങ്ങളുടെ കൂടെ ഒറ്റക്ക് ആണിനെപ്പോലെ ധൈര്യത്തോടെ അവളുണ്ടായിരുന്നു എന്നും ധർമ്മജൻ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button