BollywoodGeneralLatest NewsNEWSWOODs

നിഖാബ് ധരിച്ച്‌ ഭക്ഷണം കഴിച്ച് നടി : ചുറ്റുമുള്ള ആളുകളെല്ലാം നിഖാബ് അഴിക്കാൻ പറഞ്ഞ് പിറകെ കൂടിയെന്ന് സൈറ വസീം

ഒരു വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍ ഇതുപോലെത്തന്നെയാണ് ഞാനും ഭക്ഷണം കഴിച്ചത്

നിഖാബ് ധരിച്ച്‌ ഭക്ഷണം കഴിക്കുന്നതിനെ ചോദ്യം ചെയ്തയാള്‍ക്ക് മറുപടിയുമായി നടി സൈറാ വസീം. നിഖാബ് മാറ്റാതെ ഭക്ഷണം കഴിക്കുന്നത് തീര്‍ത്തും തന്റെ വ്യക്തിപരമായ തീരുമാനമെന്ന് സൈറ പറഞ്ഞു.

READ ALSO: ജയം രവി കുടുംബത്തിൽ നിന്നും അകന്നു, കാരണം ഭാര്യ!!

നിഖാബ് ധരിച്ച്‌ ഭക്ഷണം കഴിക്കുന്ന സ്ത്രീയുടെ ചിത്രം പങ്കുവച്ചുകൊണ്ടുള്ള ഒരു ട്വീറ്റിനോടായിരുന്നു സൈറയുടെ പ്രതികരണം. ഇതൊരു മനുഷ്യന്റെ ചോയ്‌സ് ആണോ എന്നായിരുന്നു ട്വിറ്റര്‍ ഉപയോക്താവിന്റെ ചോദ്യം. ഇതിനു നടിയുടെ മറുപടിയിങ്ങനെ,

‘ഒരു വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍ ഇതുപോലെത്തന്നെയാണ് ഞാനും ഭക്ഷണം കഴിച്ചത്. അതു തീര്‍ത്തും എന്റെ വ്യക്തിപരമായ ഇഷ്ടമാണ്. എന്റെ ചുറ്റുമുള്ള ആളുകളെല്ലാം നിഖാബ് അഴിക്കാൻ പറഞ്ഞ് പിറകെ കൂടിയിട്ടും ഞാനത് ചെയ്തില്ല. നിങ്ങള്‍ക്കു വേണ്ടിയല്ല ഞങ്ങളത് ചെയ്യുന്നത്. അതിനെ അങ്ങനെത്തന്നെ ഉള്‍ക്കൊള്ളാൻ ശ്രമിക്കണം.’ നടി പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button