ചെന്നൈയുമായുള്ള മലയാള സിനിമയുടെ ബ്രിഡ്ജ്, മലയാള സിനിമയുടെ തീരാ നഷ്ടമെന്ന് വിനീത്; കാർത്തിക് ചെന്നൈ വിടവാങ്ങുമ്പോൾ

ചെന്നൈ: ഫെഫ്ക്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മെമ്പർ കാർത്തിക് ചെന്നൈയുടെ മരണത്തിൽ അനുശോചനം അറിയിച്ച് നടൻ വിനീത്. ഞെട്ടൽ ഉണ്ടാക്കുന്ന വാർത്തയാണെന്നും, കാർത്തിക്കിന്റെ മരണത്തിൽ അതീവ ദുഃഖമുണ്ടെന്നും വിനീത് ഫേസ്‌ബുക്കിൽ കുറിച്ചു. സിനിമയിൽ പ്രവർത്തിച്ച് തുടങ്ങിയ സമയം മുതൽ കാർത്തികിനെ അറിയാമെന്നും മലയാള സിനിമ മേഖലയ്ക്ക് അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണെന്നും വിനീത് കമന്റായി കുറിച്ചു.

വർഷങ്ങളായി ചെന്നൈയിൽ ചിത്രീകരിക്കുന്ന സിനിമകളുടെ മാനേജരായിരുന്ന കാർത്തിക് ഇന്നലെ രാത്രി വരെ തന്റെ ജോലിയിൽ കർമനിരതനായിരുന്നു. ചെന്നൈയുമായുള്ള മലയാള സിനിമയുടെ ബ്രിഡ്ജ് തന്നെയായിരുന്നു അദ്ദേഹം. ഇന്നലെ രാത്രിയും ചെന്നൈയിൽ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മല്ലൈകോട്ടെ വാലിബന്റെ’ ലൊക്കേഷനിൽ അദ്ദേഹം ഉണ്ടായിരുന്നു. തന്റെ ജോലികൾ കഴിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങിയതായിരുന്നു അദ്ദേഹം. സഹപ്രവർത്തകർക്കെല്ലാം എന്നും വളരെ ഉപകാരിയായിരുന്ന കാർത്തിക്കിന്റെ വിയോഗം സിനിമ മേഖലയിൽ ഒരു തീരാ നഷ്ടം തന്നെയാണ്.

Share
Leave a Comment