വീർ സവർക്കറുടെ ജീവിതത്തെ ആസ്പദമാക്കി നടനും നിർമ്മാതാവുമായ രാം ചരൺ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. “ദി ഇന്ത്യ ഹൗസ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അഭിനേതാക്കളായ നിഖിൽ സിദ്ധാർത്ഥയും അനുപം ഖേറും പ്രധാന വേഷങ്ങളിൽ എത്തുമെന്നാണ് സൂചന.
മഹാനായ സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കർ ഗാരുവിന്റെ 140-ാം ജന്മവാർഷിക വേളയിൽ ഞങ്ങളുടെ പാൻ ഇന്ത്യ ഫിലിം – ദി ഇന്ത്യ ഹൗസ് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. നിഖിൽ സിദ്ധാർത്ഥ, അനുപം ഖേർ ജി, സംവിധായകൻ രാം വംശി കൃഷ്ണ എന്നിവർ ഉൾപ്പെടുന്നതാണ് ചിത്രമെന്നാണ് താരം ട്വീറ്റ് ചെയ്തത്.
ലണ്ടനിലെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടത്തിലാണ് ‘ദി ഇന്ത്യ ഹൗസ്’ ഒരുക്കിയിരിക്കുന്നത്, രാഷ്ട്രീയവും പ്രണയവും കടന്നുവരുന്നതാണ് ചിത്രമെന്നാണ് സൂചന. സൂപ്പർ സ്റ്റാർ രാം ചരൺ പുറത്തിറക്കിയ ടീസറിന് ഇതിനോടകം ആറ് മില്ല്യണിലധികം വ്യൂസാണ് ലഭിച്ചിരിക്കുന്നത്.
പ്രധാന ഇന്ത്യൻ ഭാഷകളിലും തിരഞ്ഞെടുത്ത വിദേശ ഭാഷയിലടക്കം ചിത്രം എത്തുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. കാമറൂൺ ബ്രൈസസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
Post Your Comments