CinemaLatest NewsTollywoodWOODs

എന്റെ കൺകണ്ട ദൈവവും, എനിക്ക് അറിയാവുന്ന ദൈവവും എന്റെ പിതാവാണ്: അല്ലു അർജുൻ

കുടുംബത്തോടൊപ്പം വേറിട്ട് താമസിക്കാൻ തുടങ്ങിയതായി നിരവധി ഊഹാപോഹങ്ങൾ ഉണ്ടായി

ജീവിതത്തിൽ എന്റെ അച്ഛനാണ് യഥാർത്ഥ ദൈവമെന്ന് നടൻ അല്ലു അർജുൻ. ജനപ്രിയ OTT പ്ലാറ്റ്‌ഫോമായ ആഹായിൽ സംപ്രേക്ഷണം ചെയ്യുന്ന തെലുങ്ക് ഇന്ത്യൻ ഐഡൽ ഷോയിൽ അല്ലു അർജുൻ പങ്കെടുത്തിരുന്നു. വിജയികൾക്ക് അവാർഡ് നൽകാനാണ് അല്ലു അർജുൻ അതിഥിയായി എത്തിയത്.

വിജയികൾക്ക് അവാർഡ് നൽകാൻ അല്ലു അർജുൻ അതിഥിയായി എത്തിയിരുന്നു. അല്ലു അരവിന്ദ് ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ, മുതിർന്ന നിർമ്മാതാക്കളിൽ ഒരാളും പിതാവുമായ അല്ലു അരവിന്ദുമായുള്ള തന്റെ ബന്ധം അല്ലു അർജുൻ പങ്കുവെച്ചു. ദൈവം എങ്ങനെയുള്ളവനാണെന്ന് തനിക്കറിയില്ലെന്നും എന്നാൽ തനിക്ക് അറിയാവുന്ന യഥാർത്ഥ ദൈവം തന്റെ പിതാവാണെന്നും അല്ലു അർജുൻ പറഞ്ഞു. പിതാവ് എനിക്ക് എല്ലാം തന്നുവെന്നും താരം വ്യക്തമാക്കി.

അല്ലു അർജുനും പിതാവും മുതിർന്ന നിർമ്മാതാവുമായ അല്ലു അരവിന്ദും തമ്മിലുള്ള അസ്വാരസ്യം കുറച്ചു നാൾ മുൻപ് വാർത്തയായി മാറിയിരുന്നു.

താരം പിതാവിന്റെ വീട്ടിൽ നിന്ന് മാറി കുടുംബത്തോടൊപ്പം വേറിട്ട് താമസിക്കാൻ തുടങ്ങിയതായി നിരവധി ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഇവയെല്ലാം വെറും ഗോസിപ്പുകളാണെന്നാണ് അല്ലു അർജുൻ പ്രതികരിച്ചത്.

ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ അറിഞ്ഞപ്പോൾ താനും അച്ഛനും ചിരിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അല്ലു അർജുൻ ഇപ്പോൾ തന്റെ പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ പുഷ്പ ദ റൈസിന്റെ ചിത്രീകരണത്തിലാണുള്ളത്. പുഷ്പ 2 ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

shortlink

Related Articles

Post Your Comments


Back to top button